ഖത്തറില്‍ കുട്ടികളുടെ നോമ്പ് ആഘോഷമായ കരങ്കാവൂ നാളെ നടക്കും

രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്

Update: 2024-03-23 18:10 GMT
Editor : Anas Aseen | By : Web Desk
Advertising

ഖത്തർ: ഖത്തറില്‍ കുട്ടികളുടെ നോമ്പാഘോഷമായ കരങ്കാവൂ നാളെ നടക്കും.രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

റമദാന്‍ 14ന് രാത്രിയില്‍ പരമ്പരാഗതമായി ഖത്തറില്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന ആഘോഷമാണ് കരങ്കാവൂ. നോമ്പെടുക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.വര്‍ണ വസ്ത്രങ്ങളണിഞ്ഞ് പാട്ടുപാടി കുട്ടികള്‍ വീടുകള്‍ കയറിയിറങ്ങും. മുതിര്‍ന്നവര്‍ അവര്‍ക്ക് മിഠായികളും സമ്മാനങ്ങളും നല്‍കും.

വിപുലമായ ആഘോഷപരിപാടികളാണ് രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ദര്‍ബ് അല്‍സാഇയില്‍ കരങ്കാവൂ മാര്‍ക്കറ്റ് ഒരാഴ്ചയായി തുടരുകയാണ്. നാളെയും ഇവിടെ കുട്ടികള്‍ക്കായി മത്സരങ്ങളും ആഘോഷങ്ങളുമുണ്ട്. മിശൈരിബ് ഡൌണ്‍ ടൌണ്‍, ലുസൈല്‍ ബൊലേവാദ്, മിനാ പോര്‍ട്ട്. എജ്യുക്കേഷന്‍ സിറ്റി എന്നിവിടങ്ങളിലെല്ലാം പരിപാടികളുണ്ട്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News