ആവേശമായി ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ 2022

50 രാജ്യങ്ങളില്‍ നിന്നായി 450 ഓളം അത്‌ലറ്റുകള്‍ പങ്കെടുത്തു

Update: 2022-04-03 08:21 GMT

450 ഓളം അത്‌ലറ്റുകള്‍ പങ്കെടുത്ത ആവേശം നിറഞ്ഞ ഗള്‍ഫ് മാധ്യമം ഖത്തര്‍ റണ്‍ അവസാനിച്ചു. 50 രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളാണ് ആസ്‌പെയര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.

ദേശ-ഭാഷാ-ലിംഗ വ്യത്യാസമില്ലാതെ ലോകം ഒന്നിക്കുകയായിരുന്നു ആസ്പയര്‍ പാര്‍ക്കില്‍. രാവിലെ 630 മുതല്‍ തന്നെ മത്സരങ്ങള്‍ ആരംഭിച്ചു.

ഏറ്റവും വലിയ ദൂരമായ 10 കി.മീ ഓട്ടത്തോടെയായിരുന്നു തുടക്കം. 16 മുതല്‍ 40 വയസ്സുവരെ പ്രായമുള്ളവര്‍ മത്സരിച്ച ഓപണ്‍ വിഭാഗത്തില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും സജീവപങ്കാളിത്തം ശ്രദ്ധേയമായി. 

Advertising
Advertising


 


മാസ്റ്റേഴ്‌സ് വിഭാഗത്തില്‍ കടുത്ത പോരാട്ടം തന്നെ നടന്നു. നിരവധി മലയാളികളും ട്രാക്കിലിറങ്ങി. ഫിനിഷ് ചെയ്യുന്നവര്‍ക്കെല്ലം മെഡലുകളും ജേതാക്കള്‍ക്ക് കൈനിറയെ സമ്മാനങ്ങളും നല്‍കിയാണ് ഖത്തര്‍ റണ്‍ സീസണ്‍ 3 സമാപിച്ചത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News