ഹൃദയാഘാതം: തിരൂരങ്ങാടി കെഎംസിസി നേതാവ് ഖത്തറിൽ മരിച്ചു

മുജീബ് റഹ്‌മാൻ തലാപ്പിൽ (50) ആണ് മരിച്ചത്‌

Update: 2025-06-14 13:47 GMT
Editor : Thameem CP | By : Web Desk

ദോഹ: ഖത്തർ കെ.എം.സി തിരുരങ്ങാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന കൗൺസിലറുമായ മുജീബ് റഹ്‌മാൻ തലാപ്പിൽ (50) ദോഹയിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മരണം. അബ്ദുള്ളക്കുട്ടി തലാപ്പിൽ ആണ് പിതാവ്. മാതാവ് : പാത്തുമ്മു

ഭാര്യ : ഫൗസിയ നീലിമാവുങ്ങൽ. മക്കൾ: ഫജാസ് റഹ്‌മാൻ, മിഷാൽ റഹ്‌മാൻ.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News