Writer - razinabdulazeez
razinab@321
ദോഹ: നിയമലംഘനത്തിന് പിടിച്ചെടുത്ത് മൂന്ന് മാസം കഴിഞ്ഞ വാഹനങ്ങള്‍ തിരിച്ചെടുത്തില്ലെങ്കില്‍ ലേലത്തില്‍ വില്‍ക്കുമെന്ന് ഖത്തര്‍ ട്രാഫിക് വിഭാഗം. നാളെ മുതല്‍ മുപ്പത് ദിവസത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ട്രാഫിക് വിഭാഗത്തിന് കീഴില്‍ മാസങ്ങളായി തിരിച്ചെടുക്കാതെ കിടക്കുന്നുണ്ട്. ഇങ്ങനെ മൂന്ന് മാസം പൂര്‍ത്തിയായ വാഹനങ്ങള്‍ ഉടന്‍ തിരിച്ചെടുക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം വാഹനങ്ങള്‍ ലേലം ചെയ്യുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നല്‍കി. വാഹനം തിരിച്ചെടുക്കുന്നതിന് ഉടമകൾ ഗതാഗത നിയമലംഘനത്തിനുള്ള പിഴയും വാഹനം ഇതുവരെ നിർത്തിയിട്ടതിന്റെ ഗ്രൗണ്ട് ഫീസും അടയ്ക്കണം. ഇതിനായി ഇൻഡസ്ട്രിയൽ ഏരിയ - സ്ട്രീറ്റ് 52 ലെ വെഹിക്കിൾ ഇംപൗണ്ട്മെന്റ് വിഭാഗവുമായി ബന്ധപ്പെടണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.