Writer - razinabdulazeez
razinab@321
ദോഹ: പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരളത്തില്‍ ഹരിതരാഷ്ട്രീയം അടയാളപ്പെടുത്തിയ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ഇന്ത്യൻ മീഡിയ ഫോറം ഖത്തർ അനുശോചിച്ചു. ഒരു വിഷയത്തില്‍ ഇടപെടുമ്പോള്‍ അതിന്റെ നാനാവശങ്ങളും കൃത്യമായി പഠിച്ച് നോട്ട് ഉണ്ടാക്കി മാത്രമെ വി.എസ് പത്രസമ്മേളനങ്ങള്‍ വിളിച്ചിരുന്നുള്ളു. മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ പത്രസമ്മേളനത്തില്‍ ഭൂമി കൈയേറ്റം നിയമപ്രശ്‌നങ്ങളോടൊപ്പം, വലിയൊരു പരിസ്ഥിതി നാശത്തിലേക്കു കൂടിയാണ് കേരളത്തിനെ നയിക്കുന്നതെന്ന കാര്യം ജനങ്ങളിലേക്കെത്തിച്ചതടക്കമുള്ള വി.എസിന്റെ പോരാട്ടങ്ങളുടെ സ്മരണകൾ രാഷ്ട്രീയ കേരളത്തിൽ ജ്വലിച്ചു നിൽക്കുമെന്ന് അനുശോചനകുറിപ്പിൽ പറഞ്ഞു.