ഖത്തർ ലോകകപ്പിന് പന്തുരുണ്ടിട്ട് ഇന്നേക്ക് ഒരാണ്ട്

ഒരു വ്യാഴവട്ടക്കാലത്തെ ഖത്തറിന്റെയും ഖത്തറിലെ പ്രവാസി സമൂഹത്തിന്റെയും സ്വപ്നങ്ങളുടെ പൂർത്തീകരണമായിരുന്നു കിക്കോഫ് ദിനം

Update: 2023-11-20 19:47 GMT
Advertising

ഖത്തർ ലോകകപ്പിന് പന്തുരുണ്ടിട്ട് ഇന്നേക്ക് ഒരാണ്ട്. ഒരു വ്യാഴവട്ടക്കാലത്തെ ഖത്തറിന്റെയും ഖത്തറിലെ പ്രവാസി സമൂഹത്തിന്റെയും സ്വപ്നങ്ങളുടെ പൂർത്തീകരണമായിരുന്നു കിക്കോഫ് ദിനം. ലോകത്തിന്റെ നാനാദിക്കിൽ നിന്നും ഉയർന്ന പ്രതിരോധക്കോട്ടകളെ ഡ്രിബിൾ ചെയ്ത് ഖത്തറെന്ന കുഞ്ഞുരാജ്യം ലക്ഷ്യത്തിലേക്ക് ഷോട്ട് പായിച്ച് നിമിഷം, 2022 നവംബർ 20.

മോർഗൻ ഫ്രീമാനെയും ഗാനിം അൽ മുഫ്തയും ലോകത്തിന് മുന്നിലെത്തിച്ച് അൽബെയ്ത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങ് ഖത്തർ അവിസ്മരണീയമാക്കി. എട്ടു ലോകോത്തര സ്റ്റേഡിയങ്ങൾ, സ്റ്റേഡിയങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ ശ്രംഖല, കോർണിഷും ലുസൈൽ ബൊളെവാഡും ഫാൻ ഫെസ്റ്റിവലും ഉൾപ്പെടെ ആഘോഷ കേന്ദ്രങ്ങൾ, എല്ലാം ഒരു കുടക്കീഴിൽ സമ്മാനിച്ച് ഖത്തർ ആരാധകരെ അമ്പരപ്പിച്ചു.

ഗാലറികളിലും കളിയാരവങ്ങളിലും മലയാളികൾ ആവേശം തീർത്തു. വിമർശകർക്ക് ഇന്ത്യക്കാരെയും മലയാളികളെയും ചേർത്ത് പിടിച്ച് ലോകകപ്പ് സി.ഇ.ഒ മറുപടി പറഞ്ഞു. കളിക്കളത്തിലൊഴികെ ലോകകപ്പുമായി ബന്ധപ്പെട്ട ഓരോ മേഖലയിലും നിറ സാന്നിധ്യമായി ഖത്തറിലെ മലയാളി സമൂഹം ലോകകപ്പിനെ ഏറ്റെടുത്തു. കിക്കോഫ് മുതൽ ലോങ് വിസിൽ വരെ ആവേശവും ആഘോഷങ്ങളും ആരവങ്ങളുമായി ആരാധകർ നിറഞ്ഞാടി. ഒടുവിൽ നൂറ്റാണ്ടിന്റെ ലോകകപ്പെന്ന തിലകച്ചാർത്തുമായാണ് ഒരുമാസം നീണ്ട കളിയുത്സവത്തെ ഖത്തർ യാത്രയാക്കിയത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News