പ്രവാചക സ്മരണകളുയർത്തി മലർവാടി ബാലസംഘം മത്സരങ്ങൾ

പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു

Update: 2024-09-09 13:18 GMT

ദോഹ: പ്രവാചക സ്മരണകളുണർത്തുന്ന റബീഉൽ അവ്വൽ മാസത്തോടനുബന്ധിച്ച് മലർവാടി റയ്യാൻ സോൺ പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.ബഡ്സ്, കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ 4 വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. വിജയികൾക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോണൽ വൈസ് പ്രസിഡന്റ് സുബുൽ അബ്ദുൽ അസീസ്, സോണൽ സെക്രട്ടറി അബ്ദുൽ ജലീൽ എം.എം, വിമൺ ഇന്ത്യ റയ്യാൻ സോണൽ സെക്രട്ടറി സൈനബ അബ്ദുൽ ജലീൽ, റഫീഖ് തങ്ങൾ, ഷമീർ മണലിൽ, മുഹമ്മദ് നിസാർ, മലർവാടി ഭാരവാഹികളായ ശബാന ഷാഫി, ഫസീല ഷിബിലി, സമീന ആസിഫ്, ജാസ്മിൻ ഹാരിസ്, സലീന ബാബു, ദാന മുഹ്യുദ്ധീൻ, റുബി കലാം, ഹന സലാഹുദ്ധീൻ, ഫസീല നയീം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു

Advertising
Advertising

മത്സരങ്ങളിലെ വിജയികൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തിൽ താഴെ :

പ്രവാചക മദ്ഹ് ഗാനം - സബ് ജൂനിയർ: ഫാത്തിമ ഹനിൻ അർഷാദ്, മുഹമ്മദ് ഇസ്ഹാൻ ഷമീർ, മിൻഹ മറിയം

പ്രവാചക മദ്ഹ് ഗാനം - ജൂനിയർ വിഭാഗത്തിൽ : ഐഷ അൽ ഹസനി, മിൻഹ, സിബ സെറിൻ ഷഫാഹ്

പ്രസംഗം - ജൂനിയർ : മിൻഹ, ഇഹ്സാൻ മുഹമ്മദ് മിൻസു, ഇസ്മായിൽ മുഹമ്മദ് മിൻസു

കഥ പറച്ചിൽ - കിഡ്സ് : അമീർ ഹസ്സൻ, ആസിയ അൽ ഹസനി, ആമിന നിയാസ്

കഥ പറച്ചിൽ - സബ് ജൂനിയർ : ഫാത്തിമ ഹനിൻ അർഷാദ്, ലെന ഷഫീഖ്, ആയിഷ നിയാസ്

കളറിംഗ് - കിഡ്സ് : അലാ സൈനബ്, സാറ നദീർ, ആസിയ അൽ ഹസനി

കളറിംഗ് - ബഡ്സ് : നുഹ അജ്മൽ, ഹാസിം ഹംദി, മെഹ്സ ഷാജിദ്

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News