മീഡിയ വൺ ഖിഫ് സൂപ്പർ കപ്പ്: ഗംഭീര തിരിച്ചുവരവുമായി കെഎംസിസി മലപ്പുറം

മാക് കോഴിക്കോടിനെ എതിരില്ലാത്ത നാല് ഗോളിനാണ് കെഎംസിസി മലപ്പുറം തോൽപ്പിച്ചത്

Update: 2024-11-17 09:53 GMT

ദോഹ: വെസ്റ്റേൺ യൂണിയൻ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വൺ ഖിഫ് സൂപ്പർ കപ്പിൽ ഗംഭീര തിരിച്ചുവരവുമായി കെഎംസിസി മലപ്പുറം. മാക് കോഴിക്കോടിനെ എതിരില്ലാത്ത നാല് ഗോളിനാണ് തോൽപ്പിച്ചത്. ആദ്യമത്സരത്തിൽ ടിജെഎസ്വിയോട് തോറ്റ് തുടങ്ങിയ മലപ്പുറത്തിന്റെ ഗംഭീര തിരിച്ചുവരവിനാണ് ഇന്നലെ ദോഹ സ്റ്റേഡിയം സാക്ഷിയായത്.

ആദ്യ പകുതിയിൽ രണ്ട് ഗോൾ ലീഡ് നേടിയ മലപ്പുറം രണ്ടാം പകുതിയിലും ഗോളടി തുടർന്നു, നവാഫ്, ഫസ്ലു,വാസിം, ആഷിഖ് എന്നിവരാണ് മാക് കോഴിക്കോടിന്റെ വലയിൽ പന്തെത്തിച്ചത്. അനക്‌സ് പാലക്കാടും കെഎംസിസി കോഴിക്കോടും തമ്മിലുള്ള മത്സരത്തിൽ കോഴിക്കോട് എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചു. വാജിദ് അലി, മുഹമ്മദ് ആഷിഫ്, ഹസനുൽ ഹാദി എന്നിർ കെഎംസിസി കോഴിക്കോടിനായി ലക്ഷ്യം കണ്ടു.

യുണൈറ്റഡ് എറണാകുളം ട്രാവൻകൂർ എഫ്‌സി പോരാട്ടത്തിലും ഗോൾവലയ്ക്ക് വിശ്രമമുണ്ടായില്ല, ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് എറണാകുളം ട്രാവൻകൂർ എഫ്‌സിയെ വീഴ്ത്തിയത്. ഹാട്രിക് സ്വന്തമാക്കിയ റോഷനും ഉമർ ഉസ്മാനുമാണ് എറണാകുളത്തിന്റെ വിജയശിൽപികൾ, മുഹമ്മദ് ഷാൻ ട്രാവൻകൂർ എഫ്‌സിയുടെ ആശ്വാസ ഗോൾ സ്വന്തമാക്കി


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News