'ഗോ മുസാഫിറി'ന് മീഡിയവണ്‍ സല്യൂട്ട് ദ ഹീറോസ് പുരസ്‌കാരം

സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഗോ മുസാഫിറും ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടുവും കയ്യടി നേടി

Update: 2023-02-17 19:01 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: 'ഗോ മുസാഫിറി'ന് മീഡിയവണ്‍ സല്യൂട്ട് ദ ഹീറോസ് പുരസ്‌കാരം. ലോകകപ്പിന്റെ യാത്രാ മേഖലയില്‍ കയ്യൊപ്പ് ചാര്‍ത്തിയാണ് ഗോ മുസാഫിര്‍ മീഡിയ വണ്‍ സല്യൂട്ട് ദ ഹീറോസ്  പുരസ്കാരത്തിന് അര്‍ഹരായത്. ഇതോടൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഗോ മുസാഫിറും ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടുവും കയ്യടി നേടി.

ലോകകപ്പ് ഖത്തറിലേക്ക് വരുന്നു എന്നറിഞ്ഞത് മുതല്‍ മലപ്പുറം ജില്ലക്കാരനായ ഫിറോസ് നാട്ടുവിന്റെ മനസില്‍ ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു. ഈ ലോകകപ്പില്‍ ഗാലറിയില്‍ വെറുമൊരു കാഴ്ചക്കാരനാകാന്‍ പാടില്ല, മുന്‍നിരയില്‍ തന്നെ ഇറങ്ങിക്കളിക്കണം, ആ നിശ്ചയദാര്‍ഢ്യമാണ് ലോകകപ്പിന്റെ ഹോസ്പിറ്റാലിറ്റി ചുമതലയുണ്ടായിരുന്ന അക്കോറിന്റെയും ലോകകപ്പ് സ്പോണ്‍സര്‍മാരായ കിയ, കൊക്കോക്കോള,വിസ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെയും ട്രാവല്‍ പങ്കാളികളായി ഗോ മുസാഫിറിനെ മാറ്റിയത്.

കേരളത്തില്‍ നിന്നുമെത്തിയ പല പ്രമുഖര്‍ക്കും കളി കാണാന്‍ അവസരമൊരുക്കിയത് ഗോ മുസാഫിറിന്റെ അവസരോചിതമായ ഇടപെടലുകളാണ്. ആയിരക്കണക്കിന് ആരാധകര്‍ക്ക് ഖത്തറിലേക്ക് യാത്രാ സഹായിയാകുക മാത്രമല്ല, ഹയാ കാര്‍ഡ് ഉള്‍പ്പെടെ ഓരോ കാര്യങ്ങളിലും ഗോ മുസാഫിര്‍ മേല്‍നോട്ടം വഹിച്ചു. ഹയാ സേവനങ്ങള്‍ക്കായി ഗോ മുസാഫിര്‍ ഡോട് കോമിന്റെ ഓഫീസില്‍ ഒരു സര്‍വീസ് സെന്റര്‍ തന്നെ തുടങ്ങി

സംരംഭകനെന്ന നിലയില്‍ അവസരം വിനിയോഗിക്കുക മാത്രമല്ല ഫിറോസ് നാട്ടു ചെയ്തത്. തന്റെ കാലിലെ പന്ത് ഏറ്റവും മനോഹരമായ മറ്റുള്ളവരിലേക്ക് പാസ് ചെയ്യാനും അദ്ദേഹം മറന്നില്ല. കൃസ്ത്യാനോ റൊണാള്‍ഡോയെ അനുകരിച്ച മലപ്പുറത്തെ ഫിദയും കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ ആവേശമായ റഹ്മാന്‍ക്കയും ലോകകപ്പിന്റെ ഭാഗമായത് ആ പാസില്‍ നിന്നാണ്. 

ലോകകപ്പ് ഒരു ആഗോള ഉത്സവമാകുന്നത് ഇവരെ പോലുള്ള ഏറ്റവും യോഗ്യരായ മനുഷ്യര്‍ കൂടി ആ വേദിയിലെത്തുമ്പോള്‍ ആണെന്നാണ് ഫിറോസ് നാട്ടുവിന്റെ വിലയിരുത്തല്‍

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News