മിഡിലീസ്റ്റിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ പ്ലാന്റിന് ശിലയിട്ട് ഖത്തര്‍ അമീര്‍

2026 ല്‍ പദ്ധതിയില്‍ നിന്ന് ഉല്‍പാദനം തുടങ്ങും

Update: 2024-02-19 18:36 GMT
Editor : Anas Aseen | By : Web Desk
Advertising

ദോഹ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ പെട്രോകെമിക്കല്‍ പ്ലാന്റിന് ശിലയിട്ട് ഖത്തര്‍ അമീര്‍. അന്‍പതിനായിരം കോടി രൂപക്ക് മുകളിലാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. 2026 ല്‍ പദ്ധതിയില്‍ നിന്ന് ഉല്‍പാദനം തുടങ്ങും. റാസ് ലഫാനിലാണ് പുതിയ പെട്രോ കെമിക്കല്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. വ്യാവസായിക മേഖലയില്‍ വലിയ ആവശ്യകതയുള്ള എഥിലീന്‍ വന്‍ തോതില്‍ ഇവിടെ ഉല്‍പാദിപ്പിക്കും.

പ്രകൃതി വാതകത്തില്‍ നിന്ന് എഥിലീന്‍ വേര്‍തിരിച്ചെടുക്കുന്ന മേഖലയിലെ‌ തന്നെ പ്രധാന കേന്ദ്രമായി റാസ് ലഫാന്‍ മാറും. ഇതോടൊപ്പം തന്നെ രണ്ട് പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റികളും പ്ലാന്റിന്റെ ഭാഗമാണ്. ഉന്നത ഗുണനിലവാരമുള്ള പ്ലാസ്റ്റിക്കുകളായിരിക്കും ഇവിടെ നിര്‍മിക്കുക, റാസ് ലഫാന്‍ പെട്രോ കെമിക്കല്‍സ് കോംപ്ലക്സില്‍ 70 ശതമാനം ഓഹരി ഖത്തര്‍ എനര്‍ജിക്കാണ്. ബാക്കി 30 ശതമാനം ടെക്സാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെവറണ്‍ ഫിലിപ്സ് കെമിക്കല്‍സിനാണ്.

2026 ല്‍ പ്ലാന്റില്‍ നിന്നും ഉല്‍പാദനം തുടങ്ങുന്നതോ‌ടെ ഖത്തറിന്റെ പ്ലാസ്റ്റിക് ഉല്‍പാദനം ഇരട്ടിയാകും. .14 മില്യണ്‍ ടണ്‍ ആണ് പ്രതിവര്‍ഷ ഉല്‍പാദനം പ്രതീക്ഷിക്കുന്നത്.

Full View

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News