രക്തസാക്ഷികള്‍ക്ക് മേല്‍ വട്ടമിട്ട് പറക്കുന്ന പാര്‍ട്ടിയാണ് സിപിഎം; പി.കെ ഫിറോസ്

രക്തസാക്ഷികള്‍ക്കായി പിരിച്ച ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

Update: 2023-09-10 19:26 GMT

PK Firos | Photo | Social Media

ദോഹ: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. രക്തസാക്ഷികള്‍ക്കു മേല്‍ വട്ടമിട്ട് പറക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് പി.കെ ഫിറോസ് ആരോപിച്ചു. രക്തസാക്ഷികള്‍ക്കായി പിരിച്ച ഫണ്ടിന്റെ കണക്കുകള്‍ പുറത്തുവിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ദോഹയില്‍ നാദാപുരം മണ്ഡലം കെഎംസിസിയുടെ പ്രഭ പരത്തിയ പ്രകാശഗോപുരങ്ങള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഫിറോസ്. കൊലപാതകികള്‍ക്കായി സിപിഎം എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയാണെന്നും ഫിറോസ് ആരോപിച്ചു.

ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. അഷ്റഫ് തൂണേരി, ഉബൈദ് സികെ. ജാഫര്‍ ഇ.കെ, ശുഹൈബ് മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News