ഖത്തറിൽ ഓപൺ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു

Update: 2022-08-02 05:04 GMT

എക്‌സ്പാറ്റ് സ്‌പോർട്ടീവ് കൾച്ചറൽ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്‌പോർട്‌സ് കാർണിവലിന്റെ ഭാഗമായി ഖത്തറിൽ ഓപൺ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു.

23 വിഭാഗങ്ങളിലായി സിംഗിൾസ്, ഡബിൾസ് മത്സരങ്ങൾ സംഘടിപ്പിക്കും. സെപ്റ്റംബർ 27 മുതൽ 30 വരെ റയ്യാൻ പ്രൈവറ്റ് സ്‌കൂളിൽ നടക്കുന്ന ടൂർണ്ണമെന്റിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ഇതിനകം ആരംഭിച്ചു. വിജയികൾക്ക് പ്രൈസ് മണിയും ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News