മലയാളികൾക്കായി റമദാൻ പ്രഭാഷണം ഒരുക്കുന്നു
Update: 2023-03-30 11:39 GMT
ഖത്തർ ഫൗണ്ടേഷനിലെ ഓക്‌സിജൻ പാർക്കിൽ മലയാളികൾക്കായി റമദാൻ പ്രഭാഷണം സംഘടിപ്പിക്കുന്നു. നാളെ രാത്രി 9 മണിക്കാണ് പ്രഭാഷണം.
അബ്ദുല്ല ബിൻ സെയ്ദ് അൽ മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന പരിപാടിയിൽ യുവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. അബ്ദുൽ വാസിഅ് സംസാരിക്കും. പരിപാടിയിൽ എല്ലാ മലയാളി സഹോദരങ്ങളും പങ്കെടുക്കണമെന്ന് സി.ഐ.സി പ്രസിഡണ്ട്, ഖാസിം ടി.കെ ആവശ്യപ്പെട്ടു.