ഐ.ഐ.ടി, മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം; പേസുമായി കൈകോർത്ത് പൊഡാർ പേൾ സ്കൂൾ

വിദ്യാഭ്യാസത്തിനൊപ്പം മത്സര പരീക്ഷകൾക്കുള്ള പരിശീലനവും ചേർന്ന സംയോജിത പദ്ധതിയാണ് പേസുമായി ചേര്‍ന്ന് പൊഡാര്‍ പേള്‍ സ്കൂള്‍ ഒരുക്കുന്നത്.

Update: 2023-02-12 19:11 GMT

​ദോഹ: ഐ.ഐ.ടി, മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനത്തിൽ ഇന്ത്യയിലെ മുൻനിര സ്ഥാപനങ്ങളിലൊന്നായ പേസുമായി കൈകോർത്ത് പൊഡാർ പേൾ സ്കൂൾ. പേസിനൊപ്പം ചേർന്ന് സ്കൂളിൽ നടപ്പാക്കുന്ന സമഗ്ര പരിശീലന പദ്ധതിക്ക് തുടക്കമായി.

വിദ്യാഭ്യാസത്തിനൊപ്പം മത്സര പരീക്ഷകൾക്കുള്ള പരിശീലനവും ചേർന്ന സംയോജിത പദ്ധതിയാണ് പേസുമായി ചേര്‍ന്ന് പൊഡാര്‍ പേള്‍ സ്കൂള്‍ ഒരുക്കുന്നത്.

ജെ.ഇ.ഇ, നീറ്റ് പരീക്ഷകളിലും ഒട്ടേറെ രാജ്യാന്തര ഒളിമ്പ്യാഡുകളിലും ഉയർന്ന വിജയം കരഗതമാക്കാൻ സഹായിക്കുന്ന പ്രശസ്ത സ്ഥാപനമാണ് പേസ് ഐ.ഐ.ടി ആൻഡ് മെഡിക്കൽ. പോഡാർ ​പേൾ സ്കൂളിലെ 11,12 ക്ലാസുകളി​ലെ വിദ്യാർഥികൾക്ക് ഐ​.ഐ.ടി ജെ.ഇ.ഇ, നീറ്റ് അടക്കമുള്ള മത്സരപരീക്ഷകളിൽ പരിശീലനം നൽകും.

ഒപ്പം, എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് മത്സരപരീക്ഷകൾക്കുള്ള 'ഫൗണ്ടേഷൻ ബിൽഡർ പ്രോഗ്രാ'മും ഒരുക്കും. പേസിലെ അധ്യാപകർ പോഡാർ പേൾ സ്കൂളിലെത്തിയാകും പരിശീലനം നൽകുക.

സഹകരണം സംബന്ധിച്ച് പൊഡാര്‍ പേള്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ പേസ് ഫൗണ്ടര്‍ പ്രവീണ്‍ ത്യാഗിയും സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കരാറില്‍ ഒപ്പുവച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News