പുറത്ത് നിന്ന് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഇനി ബൂസ്റ്റര്‍ ഡോസ് ലഭിക്കും

വ്യത്യസ്ത കമ്പനികളുടെ കോവിഡ് വാക്സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നതില്‍ അപകടമില്ലെന്നും മേധാവി വ്യക്തമാക്കി

Update: 2021-11-23 16:30 GMT
Advertising

പുറം രാജ്യങ്ങളില്‍ നിന്ന് മറ്റു കമ്പനികളുടെ രണ്ട് ഡോസുകള്‍ സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഫൈസര്‍, മൊഡേണ എന്നിവയുടെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് വാക്സിനേഷന്‍ വിഭാഗം മേധാവി സോഹ അല്‍ ബയാത്ത് പറഞ്ഞു.ഇങ്ങനെ വ്യത്യസ്ത കമ്പനികളുടെ വാക്സിന്‍ ഡ‍ോസുകള്‍ സ്വീകരിക്കുന്നതില്‍ യാതൊരു അപകടവുമില്ലെന്നും സോഹ അല്‍ ബയാത്ത് വ്യക്തമാക്കി.

രണ്ടാം ഡോസെടുത്ത് ആറ് മാസം പിന്നിട്ട ഏതൊരാളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും വാക്സിനേഷന്‍ മേധാവി അറിയിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍, അധ്യാപക അനധ്യാപകര്‍ എന്നീ വിഭാഗക്കാര്‍ എത്രയും പെട്ടെന്ന് തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പിഎച്സ്സിസികള്‍ വഴിയാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നത്.യോഗ്യരായവരെ അതത് മേഖലകളിലെ പിഎച്ച്സിസികളില്‍ നിന്നും വിളിച്ചാല്‍ അപ്പോയിന്‍മെന്‍റ് ലഭിക്കും.  പിഎച്ച്സിസി ഹോട്ട്ലൈന്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാനും സൌകര്യമുണ്ട്. രാജ്യത്ത് ഇന്ന് 147 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 120 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 27 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News