റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തു ലക്ഷത്തോളം പേർ ‘ഡബ്ൾ യുവർ അജിർ’ പദ്ധതിയിൽ ഗുണഭോക്താക്കളാകും

Update: 2024-03-25 18:43 GMT
Editor : Anas Aseen | By : Anas Aseen
Advertising

ദോഹ:  റമദാനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി. കുടിവെള്ളം, വീട്, പള്ളി എന്നീ സൌകര്യങ്ങള്‍ ഒരുക്കുന്നതിനാണ് രണ്ടാംഘട്ട പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.നോമ്പ് രണ്ടാം പത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് പ്രതിഫലം ഇരട്ടിയാക്കൂ എന്ന പേരില്‍ എന്‍ഡ്ലസ് ഗിവിങ്ങിന്റെ രണ്ടാംഘട്ടത്തിന് ‌തുടക്കമിട്ടത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തു ലക്ഷത്തോളം പേർ ‘ഡബ്ൾ യുവർ അജിർ’ പദ്ധതിയിൽ ഗുണഭോക്താക്കളാകും. ദുർബല വിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി ജീവിത നിലവാരം ഉയർത്തുകയാണ് ലക്ഷ്യം. വരൾച്ച നേരിട്ട പ്രദേശങ്ങൾ, അഭയാർഥി കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ കുടിവെള്ളം എത്തിക്കും.അര്‍ഹരായവര്‍ക്ക് വീടൊരുക്കും, ആരാധനാ കേന്ദ്രങ്ങള്‍ ഇല്ലാത്തിടത്ത് പള്ളികള്‍ നിര്‍മ്മിക്കും.

സംഭാവന നൽകുന്നവർക്ക് തങ്ങളുടെ പുണ്യം ഇരട്ടിയാക്കാമെന്നാണ് കാമ്പയിനിന്റെ പേര് കൊണ്ട് സൂചന നൽകുന്നത്. ഏഷ്യൻ, ആഫ്രിക്കൻ വൻകരകളിലായി 12 രാജ്യങ്ങളിലാണ് ‘ഡബ്ൾ യുവർ അജിർ’ നടപ്പാക്കുന്നത്. ഇന്ത്യ, ഉഗാണ്ട, നേപ്പാൾ, താൻസാനിയ, ചാഡ്, ഐവറി കോസ്റ്റ്, ബംഗ്ലാദേശ്, പാകിസ്താൻ, ടോഗോ, നൈജർ എന്നിവയാണ് പദ്ധതി പ്രദേശങ്ങൾ.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Anas Aseen

contributor

Similar News