പ്രവാസി വെല്‍ഫെയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം; ഖത്തര്‍ കള്‍ച്ചറല്‍ ഫോറം പുതിയ പേരിലേക്ക്

പുതിയ പേരിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ നിര്‍വഹിച്ചു

Update: 2024-03-22 18:01 GMT

ദോഹ: ഖത്തറിലെ സാമൂഹിക സാംസ്‌കാരിക സേവന രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായ കള്‍ച്ചറല്‍ ഫോറം പുതിയ പേരിലേക്ക് മാറുന്നു. പ്രവാസി വെല്‍ഫെയര്‍ ആന്റ് കള്‍ച്ചറല്‍ ഫോറം എന്ന പേരിലാണ് ഇനി സംഘടന പ്രവര്‍ത്തിക്കുക. പുതിയ പേരിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ നിര്‍വഹിച്ചു.

അബൂ ഹമൂര്‍ ഐ.സി.സി അശോക ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഖത്തറിന്റെ സാമൂഹ്യ, സാംസ്‌കാരിക, വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് സംഘടന പുതിയ പേരും ലോഗോയും അവതരിപ്പിച്ചത്. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. താജ് ആലുവ സംഘടനയുടെ പരിവര്‍ത്തനം പരിചയപ്പെടുത്തി.

പുതിയ മാറ്റത്തിലൂടെ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് പ്രവാസി സമൂഹത്തിന് താങ്ങാവാന്‍ പ്രവാസി വെല്‍ഫെറയിന് സാധിക്കട്ടെയെന്ന് ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ ആശംസിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ മുഖ്യാതിഥിയായി.

ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്‌മാന്‍,തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News