ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

നാല് ദിവസം കൊണ്ട് നാല് രാജ്യങ്ങളാണ് അമീര്‍ സന്ദര്‍ശിച്ചത്

Update: 2023-06-09 18:58 GMT
Advertising

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. നാല് ദിവസം കൊണ്ട് നാല് രാജ്യങ്ങളാണ് അമീര്‍ സന്ദര്‍ശിച്ചത്  ഉസ്ബെകിസ്താൻ, കസാഖിസ്താൻ, കിർഗിസ്താൻ, തജികിസ്താൻ എന്നീ നാലു രാജ്യങ്ങളിലേക്കായിരുന്നു അമീറിന്റെ നേതൃത്വത്തിൽ ഉന്നത സംഘം പര്യടനം നടത്തിയത്.

ഇന്നലെ കസഖിസ്താനിലെ അസ്താനയിൽ നടന്ന അന്താരാഷ്ട്ര ഫോറത്തിലും അമീർ പങ്കെടുത്തു. തുടർന്നാണ് തജികിസ്താനിലെത്തിയത്. നിരിവധി അന്താരാഷ്ട്ര സൗഹൃദ-സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയും തജികിസ്താൻ പ്രസിഡന്റ് ഇമോമലി റഹ്മോനുമായി കൂടികാഴ്ച നടത്തുകയും ചെയ്തു.

മധ്യേഷ്യൻ രാജ്യങ്ങളും ഖത്തറും തമ്മിലെ ഉഭയകക്ഷി സൗഹൃദം കൂടുതൽ ദൃഢമാക്കുന്നതായിരുന്നു മന്ത്രിമാർ ഉൾപ്പെടെ ഉന്ന സംഘത്തിനൊപ്പമുള്ള അമീറിന്റെ പര്യടനം. വിവിധ അന്താരാഷ്ട്ര, സഹകരണ വിഷയങ്ങൾ ചർച്ചചെയ്യുന്ന അസ്താന ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു അമീർ പങ്കെടുത്തത്. തജികിസ്താനിലെ ദുഷാൻബെ പാലസിൽ പ്രസിഡന്റ് ഇമൊമലി റഹ്മോനുമായി കൂടികാഴ്ച നടത്തി. ഖത്തറിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച താജിക്കിസ്താനിലെ ഇമാം അബു ഹനീഫ അൽ നുഅ്മാന്‍ ബിൻ താബിത് പള്ളിയുടെ ഉദ്ഘാടനവും അമീറും പ്രസിഡന്റും ചേര്‍ന്ന് നിര്‍വഹിച്ചു.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News