എ.ടി.ഡി പുരസ്‌കാരം നേടി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ

ഖത്തറിൽ എ.ടി.ഡി ബഹുമതി ലഭിക്കുന്ന ആദ്യ സ്ഥാപനം കൂടിയാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ

Update: 2024-06-02 17:08 GMT

ദോഹ: എ.ടി.ഡി പുരസ്‌കാരം നേടി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷനായ കഹ്റമ. വിദ്യാഭ്യാസം, ജീവനക്കാരുടെ വളർച്ച, മാനേജ്മെന്റ് എന്നിവയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കുമാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ടാലന്റ് ഡെവലപ്മെന്റ് എ.ടി.ഡി പുരസ്‌കാരം നൽകുന്നത്. കഹ്റമയുടെ മാനവ വിഭവശേഷി വകുപ്പാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

ഖത്തറിൽ എ.ടി.ഡി ബഹുമതി ലഭിക്കുന്ന ആദ്യ സ്ഥാപനം കൂടിയാണ് കഹ്റമ. പരിശീലന, ടാലൻഡ് ഡെവലപ്മെന്റ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് 1943ൽ സ്ഥാപിതമായ എ.ടി.ഡി. എ.ടി.ഡിയുടെ വാർഷിക സമ്മേളനത്തിൽ അംഗീകാരം ലഭിച്ചതോടെ ആഗോളാടിസ്ഥാനത്തിൽ മുൻനിര സ്ഥാപനങ്ങളുടെ പട്ടികയിലിടം നേടിയിരിക്കുകയാണ് കഹ്റമ.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News