വാഹനങ്ങളുടെ നിയമവിരുദ്ധ ഓവർടേക്കിങ് കണ്ടെത്തുന്നതിന് പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തി ഖത്തർ

റോഡ് സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നൂതനമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്

Update: 2024-04-01 17:47 GMT
Editor : Anas Aseen | By : Web Desk
Advertising

ദോഹ: ഖത്തറിൽ വാഹനങ്ങളുടെ നിയമവിരുദ്ധ ഓവർടേക്കിങ് കണ്ടെത്തുന്നതിന് പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വലത് വശത്ത് നിന്നും ഓവര്‍ടേക്ക് ചെയ്താല്‍ 1000 റിയാലാണ് പിഴ. 

വലതുവശത്ത് നിന്നും ഓവര്‍ടേക്ക് ചെയ്യുന്നത് അശ്രദ്ധമായ പെരുമാറ്റമാണ്. അത് അപകടങ്ങള്‍ക്ക് കാരണമാകും. വീഡിയോ പങ്കുവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റോഡ് സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നൂതനമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇത്തരത്തില്‍ തെറ്റായ വശത്തുകൂടിയുള്ള ഓവര്‍ടേക്കിങ് കണ്ട‌െത്തുന്നതിന് നിരത്തുകളില്‍ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിലെ നിയമപ്രകാരം വലതുവശത്ത് നിന്ന് ഓവർടേക്ക് ചെയ്താൽ 1000 ഖത്തര്‍ റിയാലാണ് പിഴ. 

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News