സാംസ്കാരിക -മാധ്യമ മേഖലകള്‍ക്കുള്ള ലൈസന്‍സ് നിരക്കുകള്‍ കുത്തനെ കുറച്ച് ഖത്തർ

സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും മാധ്യമ മേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം

Update: 2024-01-29 18:24 GMT
Editor : Anas Aseen | By : Web Desk
Advertising

ദോഹ: ഖത്തറില്‍ സാംസ്കാരിക -മാധ്യമ മേഖലകള്‍ക്കുള്ള ലൈസന്‍സ് നിരക്കുകള്‍ കുത്തനെ കുറച്ചു. സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും മാധ്യമ മേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

പരസ്യ, പബ്ലിക് റിലേഷന്‍ മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ തുടങ്ങാന്‍ 25000 റിയാലായിരുന്നു നേരത്തെ ലൈസന്‍സ് തുക. ഇത് അഞ്ചിലൊന്നായി കുറച്ചു. ലൈസന്‍സ് പുതുക്കുന്നതിനുള്ള തുക 10000 റിയാലില്‍ നിന്ന് 5000 റിയാലായി കുറച്ചിട്ടുണ്ട്. പ്രസാധകരുടെ ലൈസന്‍സ് തുകയില്‍ വന്‍ മാറ്റമാണ് വന്നത്.

ഒരുലക്ഷം റിയാലില്‍ നിന്ന് 1500 റിയാലായാണ് കുറച്ചത്. ലൈസന്‍സ് പുതുക്കുന്നതിനും 1500 റിയാല്‍ നല്‍കിയാല്‍ മതി. പ്രിന്റ് ചെയ്ത പുസ്തകങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ലൈസന്‍സ് തുക 15000ല്‍ നിന്ന് 1500 ആയി കുറച്ചു.ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷന് വേണ്ടിയുള്ള ലൈസന്‍സ് നിരക്ക് 25000 ല്‍ നിന്ന് 5000മായും സിനിമാ ഹൌസുകളുടേത് 2 ലക്ഷം റിയാലില്‍ നിന്ന് 25000 റിയാലായും കുറച്ചിട്ടുണ്ട്

Full View

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News