ഖത്തര്‍ദേശീയ കായികദിനം നാളെ

പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്

Update: 2024-02-12 17:27 GMT

ദോഹ: ഖത്തര്‍ദേശീയ കായികദിനം നാളെ. ഏഷ്യൻ കപ്പ് ഫുട്ബാൾ ഉത്സവത്തിനു പിന്നാലെ ദേശീയ കായിക ദിനാഘോഷത്തിനൊരുങ്ങുകയാണ് ഖത്തർ. വൈവിധ്യമാര്‍ന്ന പരിപാടികളാണ് രാജ്യത്ത് ഉടനീളം സംഘടിപ്പിക്കുന്നത്. നാളെ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. 

വിവിധ കായിക പരിപാടികളും മത്സരങ്ങളുമായി സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വിവിധ പ്രവാസി സംഘടനകളുമെല്ലാം സജീവമാണ്. ഈ മാസം മുഴുവൻ നീണ്ടു നിൽക്കുന്ന കായിക ദിനാഘോഷ പരിപാടികൾക്കാണ് തുടക്കമാകുന്നത്.'ദി ചോയ്‌സ് ഈസ് യുവേഴ്‌സ്’ എന്ന തലക്കെട്ടിലാണ് ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്.

എജ്യുക്കേഷന്‍ സിറ്റി, അല്‍ ബിദ പാര്‍ക്ക്, മുശൈരിബ് ഡൗൺ ടൗൺ, ഒളിമ്പിക് മ്യൂസിയം. ആസ്പയർ ഫൗണ്ടേഷൻ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം വിപുലമായ കായിക ദിനാഘോഷ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News