ഖത്തർ ദേശീയ കായിക ദിനം നാളെ; രാജ്യത്തൊട്ടാകെ വൈവിധ്യമാർന്ന പരിപാടികൾ

Update: 2025-02-10 17:40 GMT
Editor : Thameem CP | By : Web Desk

ദോഹ: ഖത്തർ ദേശീയ കായിക ദിനം നാളെ. സർക്കാർ ഏജൻസികൾക്ക് പുറമെ പ്രവാസി കൂട്ടായ്മകളും വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ , ഖത്തർ കെ എംസിസി, പ്രവാസി വെൽഫെയർ, ഇൻകാസ് തുടങ്ങിയ പ്രമുഖ സംഘടനകളും പ്രാദേശിക കൂട്ടായ്മകളുമെല്ലാം വിവിധ കായിക മത്സരങ്ങളും ആരോഗ്യ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന് കീഴിൽ നടക്കുന്ന ദേശീയ കായിക ദിനാഘോഷം ഇൻഡസ്ട്രയിൽ ഏരിയ ഏഷ്യൻ ടൗണിൽ നടക്കും. രവിലെ 7.30 മുതലാണ് പരിപാടികൾ നടക്കുക.

Advertising
Advertising

കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുൻവശത്തെ ഗ്രൗണ്ടിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മാർച്ച് പാസ്റ്റിൽ വിവിധ ജില്ലാ കമ്മിറ്റികളുടെ കീഴിൽ പ്രവർത്തകർ അണിനിരക്കും. രാവിലെ 6.30 മുതൽ 1 മണി വരെ നീണ്ട് നിൽക്കുന്ന പരിപാടിയിൽ 9 മണിക്കാണ് മാർച്ച് പാസ്റ്റ് നടക്കുക. പ്രവാസി വെൽഫെയർ, നടുമുറ്റം ഖത്തർ എക്‌സ്പാറ്റ്‌സ് സ്പോർറ്റീവ് എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കായിക ദിനാഘോഷം ഉച്ചക്ക് 2.30 മുതൽ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപം നടക്കും. ഇൻകാസ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന കായിക ദിനാഘോഷം ഐസിസി അശോക ഹാളിൽ നാളെ നടക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News