അന്താരാഷ്ട്ര നാണയ നിധിയിലെ ഖത്തറിന്റെ ആസ്തിയുടെ 20% ദരിദ്രരാജ്യങ്ങളുടെ വികസനത്തിനായി ചെലവഴിക്കും

ലുസൈലില്‍ നടക്കുന്ന ദോഹ സാമ്പത്തിക ഫോറത്തില്‍ ഖത്തര്‍ ധന മന്ത്രി അലി അല്‍ കുവാരിയുടെ ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ജോര്‍ജീവയുമാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്

Update: 2023-05-24 18:54 GMT
Editor : abs | By : Web Desk

ഖത്തർ: അന്താരാഷ്ട്ര നാണയ നിധിയിലെ ഖത്തറിന്റെ ആസ്തിയുടെ 20 ശതമാനം ദരിദ്രരാജ്യങ്ങളുടെ വികസനത്തിനായി ചെലവഴിക്കും.ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുമാണ് പണം ചെലവഴിക്കുക. ലുസൈലില്‍ നടക്കുന്ന ദോഹ സാമ്പത്തിക ഫോറത്തില്‍ ഖത്തര്‍ ധന മന്ത്രി അലി അല്‍ കുവാരിയുടെ ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ജോര്‍ജീവയുമാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

ലോക സമ്പദ്ഘടന അതി സങ്കീര്‍ണമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. ഇക്കാലത്ത് ദരിദ്ര രാജ്യങ്ങള്‍ക്ക് സാമ്പത്തിക നില മെച്ചപ്പെടുത്താനും ദാരിദ്ര്യത്തിനെതിരെ പോരാടാനും തൊഴിലുകള്‍ സൃഷ്ടിക്കാനുമാണ് ഖത്തര്‍ അവസരമൊരുക്കുന്നതെന്ന് ധനകാര്യ മന്ത്രി പറഞ്ഞു.

ദാരിദ്ര്യവും കാലാവസ്ഥാ വ്യതിയാനവുമാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിളെന്ന് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്തീന ജോര്‍ജീവ്യക്തമാക്കി.ഖത്തറിന്റെ ഉദാരതയിലൂടെ ഐഎംഎഫ് അതിനെ നേരിടാന്‍ പോവുകയാണ്.പാവപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന രാജ്യമാണ് ഖത്തറെന്നും അവര്‍ പ്രശംസിച്ചു,96 രാജ്യങ്ങള്‍ക്ക് നിലവില്‍ സഹായമെത്തിക്കുന്നതായി ഐഎംഎഫ് വ്യക്തമാക്കി

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News