ഖത്തറില്‍ ഇടിയോടു കൂടിയ കനത്ത മഴ ലഭിച്ചു

തലസ്ഥാന നഗരമായ ദോഹ, അല്‍റയാന്‍, അല്‍ വക്ര, അബൂ ഹമൂര്‍ തുടങ്ങിയിടങ്ങളിലെല്ലാം മഴ ലഭിച്ചു

Update: 2022-07-28 16:15 GMT
Editor : ijas

ദോഹ: ഖത്തറില്‍ ഇടിയോടു കൂടിയ കനത്ത മഴ ലഭിച്ചു. പുലര്‍ച്ചെ മുതല്‍ തുടങ്ങിയ മഴ ഉച്ചവരെ തുടര്‍ന്നു. ചിലയിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തുടരുന്ന കനത്ത ചൂടില്‍ ഖത്തറിന് ആശ്വാസമായി അപ്രതീക്ഷിതമായി ലഭിച്ച മഴ ഉച്ചവരെ തുടര്‍ന്നു. മഴയ്ക്ക് അകമ്പടിയായി ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. തലസ്ഥാന നഗരമായ ദോഹ, അല്‍റയാന്‍, അല്‍ വക്ര, അബൂ ഹമൂര്‍ തുടങ്ങിയിടങ്ങളിലെല്ലാം മഴ ലഭിച്ചു.

കനത്ത മഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ കുറച്ചു സമയത്തേക്ക് ഗതാഗതം തടസപ്പെട്ടു. കനത്ത ചൂടിനിടെ ലഭിച്ച മഴ ചിലര്‍ ആഘോഷമാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മുതല്‍ ഖത്തറില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ഇന്നലെ ചിലയിടങ്ങളില്‍ ചാറ്റല്‍മഴ പെയ്തിരുന്നു. ഈ ആഴ്ച കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News