റമദാനിൽ പതിനെട്ട് രാജ്യങ്ങളിലായി 145 ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി

'ഡ്യൂട്ടി ടു ഗിവ്' എന്ന മുദ്രാവാക്യത്തിന് കീഴിൽ ഈ വർഷം പതിനെട്ട് രാജ്യങ്ങളിലായി 145 പദ്ധതികൾ നടപ്പിലാക്കും.

Update: 2024-03-17 18:08 GMT
Editor : Anas Aseen | By : Web Desk
Advertising

ഖത്തർ: റമദാനിൽ പതിനെട്ട് രാജ്യങ്ങളിലായി 145 ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി ഖത്തർ റെഡ് ക്രസൻ്റ് സൊസൈറ്റി. ഈ വർഷത്തെ റമദാൻ കാമ്പയിനിന്റെ ഭാഗമായാണ് ഭക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളിലായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്.

പുണ്യമാസത്തിൽ ജീവകാരുണ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി റമദാൻ കാമ്പയിൻ സംഘടിപ്പിക്കുന്നത്. 'ഡ്യൂട്ടി ടു ഗിവ്' എന്ന മുദ്രാവാക്യത്തിന് കീഴിൽ ഈ വർഷം പതിനെട്ട് രാജ്യങ്ങളിലായി 145 പദ്ധതികൾ നടപ്പിലാക്കും.

ഭക്ഷണം, പാർപ്പിടം, വെള്ളം, വിദ്യാഭ്യാസം, ശുചിത്വം, ഉപജീവനം, മാനസിക പിന്തുണ, ആരോഗ്യം, മെഡിക്കൽ കോൺവോയ്സ് തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികൾ ഉൾപ്പെടുന്നു.

റമദാനിൽ 18 രാജ്യങ്ങളിൽ 2,34,000 പേർക്ക് ഇഫ്താറിനും സുഹൂറിനുമായി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. ഖത്തറിലെ ജനങ്ങളിൽ നിന്ന് സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് ലോകമെമ്പാടുമുള്ള 1.6 ദശലക്ഷം ജനങ്ങൾക്കായി നിരവധി വികസന പദ്ധതികൾ നടപ്പിലാക്കും. റമദാനിന് ശേഷവും പദ്ധതകൾ തുടരും.

യുദ്ധവും ഉപരോധവും മൂലം ദുരിതത്തിലായ ഗസ്സയിലും ആഭ്യന്തരയുദ്ധം രൂക്ഷമായ സൊമാലിയയിലും നിരവധി സേവനങ്ങളാണ് ക്യുആർസിഎസ് നൽകിവരുന്നത്.

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News