യു.എന്നിൽ പൂർണാംഗത്വം നേടാനുള്ള ഫലസ്തീന്റെ അപേക്ഷയിൽ പിന്തുണ അവർത്തിച്ച് ഖത്തർ

ഐക്യരാഷ്ട്രസഭയിൽ വോട്ടവകാശമില്ലാത്ത ഒബ്‌സെർവെർ അംഗമെന്ന പദവിയാണ് നിലവിൽ ഫലസ്തീനിനുള്ളത്

Update: 2024-04-12 17:53 GMT
Advertising

ദോഹ: ഐക്യരാഷ്ട്രസഭയിൽ പരമാധികാര രാഷ്ട്രമെന്ന നിലയിൽ പൂർണ അംഗത്വം നേടാനുള്ള ഫലസ്തീന്റെ അപേക്ഷയിൽ പിന്തുണ ആവർത്തിച്ച് ഖത്തർ. ഫലസ്തീന്റെ അപേക്ഷയെ പിന്തുണക്കാൻ എല്ലാ അംഗരാജ്യങ്ങളും മുന്നോട്ട് വരണമെന്ന് ഖത്തർ ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയിൽ വോട്ടവകാശമില്ലാത്ത ഒബ്‌സെർവെർ അംഗമെന്ന പദവിയാണ് നിലവിൽ ഫലസ്തീനിനുള്ളത്. മറ്റെല്ലാ രാജ്യങ്ങളെയും പോലെ തങ്ങൾക്കും യു.എന്നിൽ അംഗത്വം നൽകണമെന്നാണ്ഫലസ്തീനിന്റെ ആവശ്യം. നിലവിൽ യു.എൻ രക്ഷാസമിതി ഈ അപേക്ഷ മെമ്പർ ഷിപ്പ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ രക്ഷാസമിതി പരാജയപ്പെട്ടെന്ന് യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്‌മദ് ബിൻ സൈഫ് ആൽഥാനി വിമർശിച്ചു. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് ഗസ്സയിൽ നടക്കുന്നത്, ദുരിതാശ്വാസ പ്രവർത്തകരെ ഇസ്രായേൽ മനപ്പൂർവ്വം ലക്ഷ്യമിടുന്നതായും ഖത്തർ ആരോപിച്ചു.

അതേസമയം ഗസ്സയിലെ നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി ചർച്ച നടത്തി. ഗസ്സയിൽ ഉടൻ വെടിനിർത്തൽ സാധ്യമാക്കണമെന്നും വെസ്റ്റ് ബാങ്കിലും ജറുസലേമിലും ഇസ്രായേൽ നടത്തുന്ന പ്രകോപനങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നും മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News