കോവിഡിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനൊരുങ്ങി ഖത്തര്‍

185 പുതിയ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പുതിയ മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല

Update: 2021-06-11 18:35 GMT
Editor : Suhail | By : Web Desk
Advertising

കോവിഡിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കാനൊരുങ്ങി ഖത്തര്‍. ഒരു മാസത്തിനകം ഈ നേട്ടത്തിലേക്കെത്തുമെന്ന് പൊതുജനാരോഗ്യവിഭാഗം ഡയറക്ടര്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ത്താനി പറഞ്ഞു. 185 പുതിയ കേസുകള്‍ ഇന്ന് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പുതിയ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല

കോവിഡിനെതിരെ സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഒരു മാസത്തിനകം ഖത്തര്‍ മാറുമെന്ന് പൊതുജനാരോഗ്യവിഭാഗം ഡയറക്ടര്‍ ഷെയ്ഖ് ഡോ മുഹമ്മദ് ബിന്‍ ഹമദ് അല്‍ത്താനി പറഞ്ഞു. ഖത്തര്‍ സാമ്പത്തിക വികസനവും അവസരങ്ങളും എന്ന പേരില്‍ ദോഹ ബാങ്ക് സംഘടിപ്പിച്ച ഓണ്‍ലൈന്‍ കോണ്‍ഫ്രന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

സാമൂഹിക പ്രതിരോധ ശേഷി കൈവരിക്കുന്നതോടെ ടൂറിസം മേഖല വീണ്ടും ചലിച്ചു തുടങ്ങും. കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര‍്ക്ക് കൂടുതല്‍ മുന്‍ഗണനകളോടെയുള്ള അവസരങ്ങള്‍ ലഭിക്കും.

രാജ്യത്തിന്‍റെ ആരോഗ്യ സംവിധാനം നിലവില്‍ സുസ്ഥിര ശേഷി കൈവരിച്ചിരിക്കുന്നു. വിപുലമായ രീതിയില്‍ നടത്തപ്പെടുന്ന വാക്സിനേഷന്‍ ക്യാംപയിന്‍ മികച്ച ഫലമാണ് നല്‍കിയത്. മൊത്തം ജനസംഖ്യയുടെ പകുതിയിലധികം പേരും നിലവില്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇന്ന് പുറത്തുവിട്ട പ്രതിദിന കോവിഡ് സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ പുതിയ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 185 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 89 പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നത്. ബാക്കി 96 പേര്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയവരാണ്. 182 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 2409 ആയി കുറഞ്ഞു.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News