ഖത്തർ ടോട്ടൽ എനർജീസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഫെബ്രുവരിയിൽ

Update: 2023-01-24 04:41 GMT

ഖത്തർ ടോട്ടൽ എനർജീസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഫെബ്രുവരി 13 മുതൽ 18 വരെ നടക്കും. ഖത്തറിലെ പ്രശസ്തമായ ഖലീഫ ഇന്റർനാഷണൽ ടെന്നീസ് കോംപ്ലക്‌സാണ് ടൂർണമെന്റിന് വേദിയാകുന്നത്.

ഗ്രീസിന്റെ മരിയ സക്കാരി ഒഴികെ നിലവിൽ ലോക റാങ്കിങ്ങിൽ മുൻനിരയിലുള്ള ടെന്നീസ് ലോകത്തെ പ്രമുഖരെല്ലാം ഖത്തറിൽ മത്സരിക്കാനെത്തും.

ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാടെക് അടക്കമുള്ളവർ മത്സരത്തിൽ പങ്കെടുക്കുന്നത് ഖത്തറിലെ ആരാധകർക്ക് വലിയ ആവേശം പകരും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News