ഖത്തറിലേക്ക് വിസ ഓൺ അറൈവലിൽ വരുന്ന ഇന്ത്യക്കാർ ഇന്നുമുതൽ ഹോട്ടൽ ബുക്ക് ചെയ്യണം

വെബ്‌സൈറ്റിൽ പ്രവേശിക്കുമ്പോൾ വിസ ഓൺ അറൈവലുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബസൈറ്റ് സന്ദർശിക്കാനാണ് പറയുന്നത്. യാത്ര പുറപ്പെടുന്ന രാജ്യത്തിന് അനുസരിച്ചുള്ള വിസ നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം കൃത്യമായി വെബ്‌സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്.

Update: 2022-04-14 15:35 GMT

ദോഹ: ഇന്നുമുതൽ ഖത്തറിലേക്ക് വിസ ഓൺ അറൈവലിൽ വരുന്ന ഇന്ത്യക്കാർ ഹോട്ടൽ ബുക്ക് ചെയ്യണം. ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റ് വഴിയാണ് ഹോട്ടൽ ബുക്ക് ചെയ്യേണ്ടത്. ഈ മാസം അഞ്ചിനാണ് ഇന്ത്യ, പാകിസ്താൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിസ ഓൺ അറൈവൽ യാത്രക്കാർക്ക് ഡിസ്‌കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ് നിർബന്ധമാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ വെബ്‌സൈറ്റിൽ നിന്ന് വിൻഡോ നീക്കം ചെയ്തത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു, എന്നാൽ ഇന്നലെ മുതൽ ഈ വിൻഡോ വീണ്ടും സജീവമായി.

വെബ്‌സൈറ്റിൽ പ്രവേശിക്കുമ്പോൾ വിസ ഓൺ അറൈവലുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബസൈറ്റ് സന്ദർശിക്കാനാണ് പറയുന്നത്. യാത്ര പുറപ്പെടുന്ന രാജ്യത്തിന് അനുസരിച്ചുള്ള വിസ നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം കൃത്യമായി വെബ്‌സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ആറുമാസം കാലാവധിയുള്ള പാസ്‌പോർട്ട്, റിട്ടേൺ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, എന്നിങ്ങനെയാണ് നിർദേശങ്ങൾ. രണ്ടുമുതൽ 60 ദിവസം വരെ ഹോട്ടൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റിലുണ്ട്. ചുരുങ്ങിയ ചെലവിൽ കുടുംബത്തെ ഒപ്പമെത്തിക്കാൻ ആഗ്രഹിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഇനി ഓൺ അറൈവൽ യാത്ര ചിലവേറും.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News