13 രാജ്യങ്ങൾ സഹകരിക്കും; ഖത്തർ ലോകകപ്പിന് കനത്ത സുരക്ഷ

ഫ്രാൻസ്​, ജർമനി, അയർലൻഡ്​, ഇറ്റലി, ജോർഡൻ, കുവൈത്ത് ​,പാകിസ്​താൻ, പോർചുഗൽ, റഷ്യ, ​സ്​പെയിൻ, തുർക്കി, ബ്രിട്ടൻ, അമേരിക്ക എന്നീ രാജ്യങ്ങളുടെ സുരക്ഷാ വിഭാഗങ്ങളാണ്​ അണിചേരുന്നത്​.

Update: 2021-10-23 16:19 GMT
Editor : Nidhin | By : Web Desk
Advertising

2022 ലോകകപ്പിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി 13 രാജ്യങ്ങള്‍ ഖത്തറുമായി സഹകരിക്കും. അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ 13 രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള 'വതന്‍' ​സൈനിക പരിശീലനം വരുന്ന മാസം ഖത്തറില്‍ നടക്കും.

2022 ലോകകപ്പ് ഫുട്ബോളിന് കുറ്റമറ്റ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് വതന്‍ എന്ന പേരില്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സൈനിക പരിശീലനം സംഘടിപ്പിപ്പിക്കുന്നത്. നവംബർ 15 മുതൽ 17 വരെയാണ് ഖത്തറില്‍ വിദഗ്ധ പരിശീലനം നടക്കുക.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ്​ ഖാലിന്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനിയുടെ മേൽനോട്ടത്തില്‍ നടക്കുന്ന പരിശീലനത്തില്‍ ഖത്തറിലെ വിവിധ സൈനിക വിഭാഗങ്ങൾ, ഭരണ നിർവഹണ വിഭാഗങ്ങളും പങ്കെടുക്കും. ഒപ്പം വിദേശ സൈനിക വ്യുഹങ്ങളും പരിശീലനത്തിൻെറ ഭാഗമാവും.

ഫ്രാൻസ്​, ജർമനി, അയർലൻഡ്​, ഇറ്റലി, ജോർഡൻ, കുവൈത്ത് ​,പാകിസ്​താൻ, പോർചുഗൽ, റഷ്യ, ​സ്​പെയിൻ, തുർക്കി, ബ്രിട്ടൻ, അമേരിക്ക എന്നീ സൗഹൃദ രാജ്യങ്ങളുടെ സുരക്ഷാ വിഭാഗങ്ങളാണ്​ അണിചേരുന്നത്​. ലോകകപ്പിൻെറ എല്ലാ സുരക്ഷകളുടെയും തയ്യാറെടുപ്പായി 'വതൻ' മാറും. അടിയന്തിര സാഹചര്യങ്ങളിൽ സൈന്യത്തിന്‍റെയും സുരക്ഷാ വിഭാഗങ്ങളുടെയും പ്രതികരണശേഷി വിലയിരുത്തലും, സൈനിക, സിവിൽ ഏജൻസികൾ തമ്മിലെ കമാൻഡ്, കൺട്രോൾ, സഹകരണം എന്നിവയിലെ ഏകീകരണം ഉറപ്പാക്കുന്നതുമാണ്​ പ്രധാന ലക്ഷ്യം.

ലോകകപ്പ് സമയത്ത് പതിവ് ദൗത്യത്തിനൊപ്പം, അധിക ചുമതലകൾ കൂടി എങ്ങിനെ നിർവഹിക്കുന്നുവെന്നും പരിശീലനത്തിലൂടെ വിലയിരുത്തും. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമിരി ഗാർഡ്​, ലെഖ്​വിയ എന്നിവയാണ്​ ഖത്തറിൻെറ സുരക്ഷാ വിഭാഗങ്ങൾ. ഇവർക്കു പുറമെ ലോകകപ്പ്​ സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​ ലെഗസി, ഫിഫ ലോകകപ്പ്​ സമിതി, ലോകകപ്പ്​ സേഫ്​റ്റി ആൻറ്​ സെക്യൂരിറ്റി ​ഓപറേഷന്‍ കമ്മിറ്റി എന്നിവരും പങ്കാളികളാണ്​. മുൻസിപ്പാലിറ്റി മന്ത്രലായം, വാണിജ്യ-വ്യവസായ മ​​ന്ത്രാലയം, പരിസ്​ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം, അശ്​ഗാൽ, ആരോഗ്യ മന്ത്രാലയം, വിദേശകാര്യം, ഗതാഗതം, ഖത്തർ എയർവേസ്​, ഖത്തർ പോസ്​റ്റ്​, ഹമദ്​ വിമാനത്താവളം, കഹ്​റമ തുടങ്ങി വിവിധ മ​ന്ത്രാലയങ്ങളും സ്​ഥാപനങ്ങളും വതന്‍ പരിശീലനത്തില്‍ പങ്കാളികളാവും.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News