ഖത്തര്‍ ദേശീയദിനം നാളെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇത്തവണ സൈനിക വാഹനങ്ങളോ ആയുധങ്ങളോ പരേഡില്‍ പ്രദര്‍ശിപ്പിക്കില്ല

Update: 2021-12-17 16:07 GMT

ഖത്തര്‍ ദേശീയദിനം നാളെ. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. രാവിലെ 9 മണിക്കാണ് പരേഡ്. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇത്തവണയും ‌ക്ഷണിക്കപ്പെട്ടവര്‍ക്ക് ‌മാത്രമാണ് പരേഡ് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം.കോര്‍ണിഷില്‍ രാത്രി വര്‍ണാഭമായ വെടിക്കെ‌ട്ട് നടക്കും. 9586 പേര്‍ ക്ക് ‌നേരിട്ട് ‌പരേഡ് വീക്ഷിക്കാം. ഇത്തവണ സൈനിക വാഹനങ്ങളോ ആയുധങ്ങളോ പരേഡില്‍ പ്രദര്‍ശിപ്പിക്കില്ല. രാത്രി ദോഹ കോര്‍ണിഷില്‍ വര്‍ണാഭമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

അറബ് കപ്പ് ഫൈനലിന് ശേഷമാകും കോര്‍ണിഷിലെ വെടിക്കെട്ട്. ലൈറ്റ്, മ്യൂസിക്, വാട്ടര്‍ ഷോകളും കോര്‍ണിഷിലെ രാവിനെ മനോഹരമാക്കും. ബര്‍സാന്‍ ടവര്‍ മുതല്‍ സെന്‍ട്രല്‍ ബാങ്ക് വരെയും ഹമദ് സ്ട്രീറ്റ് വരെയും ഗതാഗത ‌നിയന്ത്രണമുണ്ടാകും. പൊതുജനങ്ങള്‍ക്ക് ‌ കോര്‍ണിഷിലെ പ്ലാറ്റ്ഫോമിലാണ് കാഴ്ചകള്‍ ‌ആസ്വദിക്കാന്‍ ‌സൌകര്യമൌരുക്കിയിരിക്കുന്നത്. തീരത്തേക്ക് പ്രവേശനം ഉണ്ടാകില്ല. ആകാശത്ത് വര്‍ണ വിസ്മയമൊരുക്കുന്നഎയര്‍ ഷോയും നാളെ നടക്കും.അല്‍വഖ്റ സൂഖിലും ആസ്പെയര്‍ പാര്‍ക്കിലും ഒരാഴ്ചയായി തുടരുന്ന ആഘോഷ പരിപാടികളും നാളെ സമാപിക്കും. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News