ഖത്തർ സെൻട്രൽ ബാങ്കിന്റെ ആദ്യ ദേശീയ ഡെബിറ്റ് കാര്‍ഡായ ‘ഹിംയാൻ’ പുറത്തിറക്കി

ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുകയെന്ന ഖത്തർ ദേശീയ വിഷന്റെ ഭാഗമായാണ് 'ഹിംയാന്‍'

Update: 2024-03-31 18:58 GMT
Editor : rishad | By : Web Desk
Advertising

ദോഹ: ഖത്തർ സെൻട്രൽ ബാങ്കിന്റെ ആദ്യ ദേശീയ ഡെബിറ്റ് കാര്‍ഡായ ‘ഹിംയാൻ’ ഔദ്യോഗികമായി പുറത്തിറക്കി.  ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുകയെന്ന ഖത്തർ ദേശീയ വിഷന്റെ ഭാഗമായാണ് ആദ്യ നാഷണൽ ഇ കാർഡ് പ്രാബല്യത്തിൽ വരുന്നത്.

ഇലക്ട്രോണിക് പേയ്മെന്റ്, എ.ടി.എം, ഓൺലൈൻ വഴിയുള്ള ഇ-കൊമേഴ്സ് തുടങ്ങിയ ആവശ്യങ്ങൾക്ക് ‘ഹിംയാൻ’ കാർഡുകൾ ഉപയോഗിക്കാം.

ഞായറാഴ്ച പുറത്തിറക്കിയ കാർഡിന്റെ ഉപയോഗം പ്രാബല്യത്തിൽ വന്നതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. ഖത്തർ നാഷണൽ ബാങ്ക്, ദോഹ ബാങ്ക്, മസ്റഫ് അൽ റയാൻ, ക്യൂ.ഐ.ബി, കൊമേഴ്ഷ്യൽ ബാങ്ക്, ദുഖാൻ ബാങ്ക്, ക്യൂ.ഐ.ഐ.ബി എന്നിവടങ്ങളിൽ കാർഡ് ലഭ്യമാണ്. ഖത്തർ സെൻട്രൽ ബാങ്കിനു കീഴിൽ ഖത്തരി ബ്രാൻഡ് ആയി മുദ്രണം ചെയ്താണ് ഹിംയാന്‍ പ്രാബല്യത്തിൽ വരുന്നത്.

ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചായിരിക്കും കാർഡ് പ്രവർത്തിക്കുക. കുറഞ്ഞ ഇടപാട് ഫീസ്, വൈഫൈ ട്രാൻസാക്ഷൻ സൗകര്യം, വെബ്സൈറ്റുകളിൽ സുരക്ഷിതമായ ഉപയോഗം എന്നിവയാണ് പ്രധാന സവിശേഷതകൾ. അറേബ്യയിലെ പഴമക്കാർ ഉപയോഗിച്ചിരുന്ന പണസഞ്ചിയുടെ പേരിൽ നിന്നാണ് ആധുനിക കാലത്തെ ഡിജിറ്റൽ പണമിടപാടിന്റെ ഉപാധിയായി മാറുന്ന കാർഡിന് ‘ഹിംയാൻ’ എന്ന് പേരിട്ടത്. 


Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News