ഖത്തറിലെ ചില പ്രദേശങ്ങളിൽ വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത
Update: 2025-12-04 11:43 GMT
ദോഹ: ഈ വാരാന്ത്യത്തിൽ ഖത്തറിലെ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും രാത്രിയോടെ മൂടൽമഞ്ഞുള്ളതുമായ അന്തരീക്ഷം അനുഭവപ്പെടുമെന്നും വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. വാരാന്ത്യത്തിൽ താപനില 20°C നും 28°C നും ഇടയിലായിരിക്കും. നാളെ കിഴക്കൻ തീരപ്രദേശങ്ങളിൽ കടലിൽ ശക്തമായ കാറ്റോടു കൂടിയ മഴ സാധ്യതയുണ്ട്. അതേസമയം കിഴക്കൻ തീരദേശങ്ങൾക്കടുത്തുള്ള സ്ഥലങ്ങളിൽ മൂടൽമഞ്ഞുള്ളതുമായ കാലാവസ്ഥയും, ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും നേരിയ മഴയ്ക്കുള്ള സാധ്യതയുമാണ് പ്രവചിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ മൂടൽമഞ്ഞും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയിലേക്ക് മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു