മീഡിയവണ്‍ ഖത്തറില്‍ സംഘടിപ്പിക്കുന്ന മെഗാ ഓണപ്പൂക്കള മത്സരത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു
അതിജീവനത്തിന്‍റെ ആമോദം എന്ന പ്രമേയവുമായി മീഡിയവണ്‍ ഖത്തറില്‍ ഒരുക്കുന്ന ഓണപ്പൂത്താലം സീസണ്‍ ഫോറിന്‍റെ ഭാഗമായാണ് മെഗാ പൂക്കള മത്സരം നടക്കുന്നത്.
മീഡിയവണ്‍ ഖത്തറില്‍ സംഘടിപ്പിക്കുന്ന ഓണപ്പൂത്താലം 2021 ന്‍റെ ഭാഗമായുള്ള മെഗാ ഓണപ്പൂക്കള മത്സരത്തിനുള്ള രജിസ്ട്രേഷന്‍ തുടങ്ങി. കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തറുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.
അതിജീവനത്തിന്‍റെ ആമോദം എന്ന പ്രമേയവുമായി മീഡിയവണ്‍ ഖത്തറില്‍ ഒരുക്കുന്ന ഓണപ്പൂത്താലം സീസണ്‍ ഫോറിന്‍റെ ഭാഗമായാണ് മെഗാ പൂക്കള മത്സരം നടക്കുന്നത്. ഖത്തറിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ കെപിഎക്യൂവുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 10 വെള്ളിയാഴ്ച്ച ദോഹയില്‍ വെച്ചാണ് മെഗാ ലൈവ് പൂക്കള മത്സരം നടക്കുക. ഖത്തറിലെ താല്‍പ്പര്യമുള്ള മലയാളി ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 2501 റിയാലാണ് ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് സമ്മാനമായി നല്‍കുക.
കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനൊപ്പം അല്‍ സഹീം ഇവന്‍റ്സ് ഖത്തറും മത്സരത്തിന്‍റെ മുഖ്യപ്രായോജകരാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 66320397 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.