'മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങൾ അറിഞ്ഞിരിക്കേണ്ട മതവിധികൾ' കൃതി പ്രകാശനം ചെയ്തു

Update: 2022-10-05 05:13 GMT
Advertising

ബഹുസ്വര സമൂഹങ്ങൾക്കിടയിൽ ന്യൂനപക്ഷമായി ജീവിക്കുന്ന വ്യത്യസ്ത മുസ്ലിം സമൂഹങ്ങൾ അറിഞ്ഞിരിക്കേണ്ട മതവിധികൾ പ്രതിപാദിക്കുന്ന കൃതികൾക്ക് പുതിയ സാഹചര്യത്തിൽ ഏറെ പ്രസക്തിയുണ്ടെന്ന് അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ സെക്രട്ടറി ജനറൽ ഡോ. അലി മുഹ് യുദ്ദീൻ അൽ ഖറദാഗി പറഞ്ഞു.

ലോക പ്രശസ്ത പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവി അധ്യക്ഷനായിരുന്ന യൂറോപ്യൻ ഫത്‌വാ കൗൺസിൽ പ്രസിദ്ധീകരിക്കുകയും എം.എസ്.എ റസാഖും ഹുസൈൻ കടന്നമണ്ണയും ചേർന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നിർവ്വഹിക്കുകയും ചെയ്ത 'മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങൾ അറിഞ്ഞിരിക്കേണ്ട മതവിധികൾ' എന്ന കൃതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക സ്വത്വം സംരക്ഷിച്ചു കൊണ്ടു തന്നെ പൊതു സമൂഹത്തിന്റെയും മുഖ്യധാരയുടെയും ഭാഗമായി, സൗഹൃദത്തോടും സഹിഷ്ണുതയോടും ജീവിക്കാനാവശ്യമായ അധ്യാപനങ്ങളാണ് കൃതിയുടെ ഉള്ളടക്കം. സി.ഐ.സി ആക്ടിങ് പ്രസിഡന്റ് കെ.സി അബ്ദുല്ലതീഫ്, ജനറൽ സെക്രട്ടറി നൗഫൽ പാലേരി, കേരള കൾച്ചറൽ സെന്റർ പ്രസിഡന്റ് അബൂബക്കർ ഖാസിമി, തുടങ്ങിയവർ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News