സല്യൂട്ട് ദ ഹീറോസ്; ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെ മീഡിയവൺ ആദരിക്കുന്നു

സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, വളണ്ടിയർമാർ എന്നിവർക്ക് സ്വന്തമായി നോമിനേഷൻ സമർപ്പിക്കാം

Update: 2023-01-04 04:22 GMT
Advertising

ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം നടത്തിയ ഇന്ത്യൻ കമ്പനികളെയും ഇന്ത്യക്കാരെയും മീഡിയവൺ ആദരിക്കുന്നു. നോമിനേഷൻ വഴിയാണ് സല്യൂട്ട് ദ ഹീറോസ് അവാർഡിന് യോഗ്യരായവരെ കണ്ടെത്തുക.

സ്ഥാപനങ്ങൾ, കൂട്ടായ്മകൾ, വളണ്ടിയർമാർ എന്നിവർക്ക് സ്വന്തമായി നോമിനേഷൻ സമർപ്പിക്കാം. mediaonetvq@gmail.com എന്ന ഇമെയിലിലേക്കാണ് നോമിനേഷൻ അയക്കേണ്ടത്. ലോകകപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചെറിയ വിവരണം, അതിന്റെ ഫോട്ടോ, സർട്ടിഫിക്കറ്റ്, സ്ഥാപനങ്ങൾ ഏതെങ്കിലും ഔദ്യോഗിക കരാറിന്റെ ഭാഗമായാണ് പ്രവർത്തിച്ചതെങ്കിൽ അതിന്റെ രേഖകൾ എന്നിവ സമർപ്പിക്കണം.

വളണ്ടിയർമാർ ലോകകപ്പ് കാലത്തെ വളണ്ടിയറിങ് വിശദാംശങ്ങൾക്ക് പുറമെ മുൻകാല പരിചയവും വ്യക്തമാക്കണം. ഔദ്യോഗിക ചുമതലകൾ നിർവഹിച്ചവർക്കും നോമിനേഷൻ അയക്കാം. ജനുവരി 17 വരെയാണ് നോമിനേഷൻ സ്വീകരിക്കുക.

റിയാദ മെഡിക്കൽ സെന്ററാണ് സല്യൂട്ട് ദ ഹീറോസ് മുഖ്യ പ്രായോജകർ. റിയാദ മെഡിക്കൽ സെന്ററിൽ നടന്ന പോസ്റ്റർ ലോഞ്ചിങ്ങിൽ മീഡിയവൺ മാധ്യമം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, വൈസ് ചെയർമാൻ നാസർ ആലുവ, മീഡിയ വൺ മാർക്കറ്റിങ് മാനേജർ നിഷാന്ത് തറമേൽ, റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയരക്ടർ ജംഷീർ ഹംസ, എക്‌സി. ഡയരക്ടർ ഡോ. അബ്ദുൽ കലാം എന്നിവർ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News