ഖത്തര്‍ ലോകകപ്പ് ആരോഗ്യകാര്യത്തിലും മികച്ചതായിരുന്നെന്ന് പഠനം

ഒട്ടകപ്പനി പടരാനുള്ള സാധ്യതകളും പലരും ഉയര്‍ത്തിയെങ്കിലും ആശങ്കള്‍ അസ്ഥാനത്തായിരുന്നു എന്നാണ് പഠനം തെളിയിക്കുന്നത്

Update: 2023-06-06 18:27 GMT
Advertising

ഖത്തര്‍ ലോകകപ്പ് ആരോഗ്യകാര്യത്തിലും മികച്ചതായിരുന്നെന്ന് പഠനം. കോവിഡ് ഭീതി മാറിയതിന് പിന്നാലെ ടൂര്‍ണമെന്റ് നടത്തിയപ്പോള്‍ ആശങ്കകളും ശക്തമായിരുന്നു. ഒട്ടകപ്പനി പടരാനുള്ള സാധ്യതകളും പലരും ഉയര്‍ത്തിയെങ്കിലും ആശങ്കള്‍ അസ്ഥാനത്തായിരുന്നു എന്നാണ് പഠനം തെളിയിക്കുന്നത്. 14 ലക്ഷം ആരാധകരാണ് ലോകകപ്പ് ഫുട്ബോളിനായി ഖത്തറില്‍ സംഗമിച്ചത്. കോവിഡ് ശേഷം ആരാധകര്‍ക്ക് പ്രവേശനം നല്‍കി നടന്ന ആദ്യ മഹാമേളയെന്ന നിലയില്‍ ആശങ്ക ഏറെയായിരുന്നു, അതിനിടയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഖത്തര്‍ മെര്‍സ്, അതവാ ഒട്ടകപ്പനി സ്ഥിരീകരിച്ചത് ഏറെ ചര്‍ച്ചയായി.

ലോകകപ്പ് കാലത്ത് ഈ രോഗം പടരാനുള്ള സാധ്യതകളും ചില അന്താരാഷ്ട്ര സയൻസ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, നവംബർ-ഡിസംബർ മാസത്തിൽ നടന്ന ലോകകപ്പ് ടൂർണമെന്റിനിടെ ഒരാളിൽ പോലും മെർസ്-കോവ് (ഒട്ടകപ്പനി) പോസിറ്റീവ് കണ്ടെത്തിയിട്ടില്ലെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച്.എം.സി), പൊതുജനാരോഗ്യ മന്ത്രാലയം, വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്തര്‍, സിദ്ര മെഡിസിന്‍ എന്നിവിടങ്ങളിലെ ഗവേഷണ സംഘം നടത്തിയ പഠനം വ്യക്തമാക്കുന്നു.

പഠനത്തിലെ കണ്ടെത്തലുകള്‍ ജേര്‍ണല്‍ ഓഫ് ട്രാവല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഖത്തറില്‍ പതിനേഴായിരത്തിലേറെ പേരെ പരിശോധിച്ചു, ഒരാളിലും വൈറസ് കണ്ടെത്തിയിട്ടില്ല,ലോകകപ്പ് കഴിഞ്ഞ് ആരാധകർ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയിതിനു പിന്നാലെ ലോകത്തിന്റെ ഒരു കോണിലും ഈ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

Full View

ഖത്തര്‍ ലോകകപ്പ് ആരോഗ്യകാര്യത്തിലും മികച്ചതായിരുന്നെന്ന് പഠനം

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News