ലുസൈലിനെ ത്രസിപ്പിക്കാന്‍ സുനിധി ചൗഹാന്‍; ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവല്‍ നവംബര്‍ നാലിന്

ടിക്കറ്റുകള്‍ ഫിഫ ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്

Update: 2022-10-23 17:47 GMT
Editor : banuisahak | By : Web Desk

ദോഹ: ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. ഖത്തറിനെ ത്രസിപ്പിക്കുന്ന പ്രകടനവുമായാണ് സൂപ്പര്‍ ഹിറ്റ് ഗായിക സുനിധി ചൌഹാന്റെ നേതൃത്തിലുള്ള സംഘമെത്തുന്നത്. സലിം-സുലൈമാന്‍, റഹത് ഫത്തേ അലിഖാന്‍ തുടങ്ങിയ ഗായകരാണ് ഖത്തറിലുള്ളത്. നവംബര്‍ നാലിനാണ് പരിപാടി

ധൂം, അജ്നബി, ഓംകാര, ആജാ നച്ലെ തുടങ്ങിയ സിനിമകളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായികയാണ് സുനിധി ചൌഹാന്‍. സിനിമകളിലെ ഹിറ്റുകള്‍ പോലെ തന്നെയാണ് സ്റ്റേജ് ഷോകളിലും പ്രകടനം. വേദികളെ ഇളക്കിമറിക്കുന്ന സുനിധിക്ക് ലോകമെങ്ങും വലിയ ആരാധകനിര തന്നെയുണ്ട്. 2006 ഏഷ്യന്‍ ഗെയിസം ഉദ്ഘാടന വേദിയിലും സുനിധി പാടാനെത്തിയിരുന്നു.

Advertising
Advertising

2010 ലോകകപ്പിന്റെ തീം സോങ്ങായ അഫ്രിക്ക- യു ആര്‍ എ സ്റ്റാറില്‍ കയ്യൊപ്പ് ചാര്‍ത്തിയ പ്രതിഭകളാണ് സലിം-സുലൈമാന്‍ സഹോദരങ്ങള്‍. സുനിധി ചൌഹാനും സലിം-സുലൈമാന്‍ ടീമും ചേര്‍ന്നുള്ള സ്റ്റേജ് ഷോകള്‍ സൂപ്പര്‍ ഹിറ്റുകളാണ് ഇവര്‍ക്കൊപ്പം ബോളിവുഡ് ക്ലാസിക്കുകളും സൂഫി ഖവാലി സംഗീതവും ചേര്‍ത്ത് റഹത് ഫത്തേ അലി ഖാന്‍ കൂടിയെത്തുന്നതോടെ ലുസൈലിന് അത് ബോളിവുഡിന്റെ മറക്കാനാവാത്ത സമ്മാനമാകും.

ടിക്കറ്റുകള്‍ ഫിഫ ആപ്ലിക്കേഷന്‍ വഴി ലഭ്യമാണ്. 40 മുതല്‍ 200 റിയാല്‍ വരെയാണ് നിരക്ക്. ഹയാ കാര്‍ഡ് ഉള്ളവര്‍ക്കാണ് പ്രവേശനം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News