ഖത്തറില്‍ കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ കാലാവധി കുറച്ചു

കോവിഡ് പോസിറ്റീവായ ഭൂരിപക്ഷം പേര്‍ക്കും ഏഴ് ദിവസത്തിനകം തന്നെ രോഗം ബേധമാകുന്നതായി കണ്ടെത്തിയതോടെയാണ് ഐസൊലേഷന്‍ കാലാവധി കുറച്ചത്

Update: 2022-01-24 17:30 GMT
Editor : abs | By : Web Desk
Advertising

ഖത്തറില്‍ കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ കാലാവധി കുറച്ചു. പത്ത് ദിവസത്തില്‍ നിന്ന് ഏഴ് ദിവസമായാണ് കുറച്ചത്. മെഡിക്കല്‍ ലീവും കുറച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായ ഭൂരിപക്ഷം പേര്‍ക്കും ഏഴ് ദിവസത്തിനകം തന്നെ രോഗം ബേധമാകുന്നതായി കണ്ടെത്തിയതോടെയാണ് ഐസൊലേഷന്‍ കാലാവധി കുറച്ചത്. 

ഏഴാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തണം. ഇത് നെഗറ്റീവ് ആയാല്‍ ഇഹ്തിറാസ് ആപ്പിലും ഗ്രീന്‍ സിഗ്നല്‍ വരും. ആന്റിജന്‍ ടെസ്റ്റ് ഫലം പോസിറ്റീവ് ആയാല്‍ മൂന്ന് ദിവസം കൂടി ഐസൊലേഷനില്‍ തുടരണം. അതിന് ശേഷം ടെസ്റ്റ് ചെയ്യാതെ തന്നെ പുറത്തിറങ്ങാം. കോവിഡ് ബാധിച്ചവര്‍ക്കുള്ള മെഡിക്കല്‍ ലീവും ഇതോടൊപ്പം വെട്ടിച്ചുരുക്കിയിട്ടുണ്ട്. നേരത്തെ 10 ദിവസമാണ് ലീവ് അനുവദിച്ചിരുന്നത്. ഇനിമുതല്‍ എട്ടാം ദിവസം ദിവസം ജോലിക്ക് ഹാജരാകണം. 

‌ഐസൊലേഷനില്‍ നിന്നും പുറത്തിറങ്ങുന്നവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 2,748 പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 451 പേര്‍ യാത്രക്കാരാണ്. 2 മരണവും സ്ഥിരീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച അറുനൂറിലേറെ പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News