ഖത്തറില്‍ ഏറ്റവും കൂടുതല്‍ ആളുകളും ഉപയോഗിക്കുന്നത് മെട്രാഷ് 2 ആപ്ലിക്കേഷനെന്ന് പഠനം

Update: 2022-06-01 10:37 GMT

ഖത്തറില്‍ സ്വദേശികളും പ്രവാസികളുമായ ഭൂരിഭാഗം ആളുകളും ആഭ്യന്തര മന്ത്രാലയവുമായി ആശയവിനിമയം നടത്തുന്നതിനായി ഉപയോഗിക്കുന്നത് മെട്രാഷ് 2 ആപ്ലിക്കേഷനെന്ന് വിലയിരുത്തല്‍.

ആറായിരത്തോളം പേരില്‍ നടത്തിയ സര്‍വേയില്‍ 41 ശതമാനം പേരും ആശ്രയിക്കുന്നത് മെട്രാഷിനെയാണെന്നാണ് കണ്ടെത്തല്‍. പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യതയാണ് ഇത് തെളിയിക്കുന്നതെന്ന് പഠനം പറയുന്നു. ട്രാഫിക്, വിസ, താമസം തുടങ്ങിയ ഒട്ടുമിക്ക സേവനങ്ങളും മെട്രാഷിലൂടെ ലഭ്യമാക്കിയതാണ് ആപ്ലിക്കേഷന്‍ ഇത്രയും ജനകീയമാവാന്‍ കാരണം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News