പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് ബിസിനസ് ഡെലിഗേറ്റ് മീറ്റ് സംഘടിപ്പിക്കും

ഖത്തറിലെ കമ്പനികള്‍ക്കാവശ്യമായ പി.ആര്‍.ഒ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കാണ് ബിസിനസ് ഡെലിഗേറ്റ് മീറ്റ് സംഘടിപ്പിക്കുന്നത്

Update: 2022-10-16 03:33 GMT

ദോഹ :ഖത്തറിലെ കമ്പനികള്‍ക്കാവശ്യമായ പി.ആര്‍.ഒ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കായി ബിസിനസ് ഡെലിഗേറ്റ് മീറ്റ് സംഘടിപ്പിക്കുന്നു. ഖത്തറിലാദ്യമായി സംഘടിപ്പിക്കുന്ന മീറ്റിന് നേതൃത്വം നല്‍കുന്നത് പ്രമുഖ പി.ആര്‍.ഒ കമ്പനിയായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പാണ്. ഈ മാസം 22ന് ക്രൌണ്‍പ്ലാസയിലാണ് മീറ്റ് നടക്കുന്നത്. പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ പത്താംവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ബിസിനസ് ഡെലിഗേറ്റ് മീറ്റ് നടക്കുന്നത്.ഒക്ടോബര്‍ 22 ന് വൈകീട്ട് 6.30 മുതല്‍ 10 മണി വരെ ക്രൗണ്‍ പ്ലാസ് ഹോട്ടലില്‍ വെച്ചാണ് മീറ്റ്. മലയാളി ഉടമസ്ഥതയിലുള്ള അമ്പതോളം കമ്പനി ‌പ്രതിനിധികള്‍ പങ്കെടുക്കും.

Advertising
Advertising

കമ്പനി രൂപീകരണം, സ്‌പോണ്‍സര്‍ഷിപ്പ് അറേഞ്ച്‌മെന്റ്, ഡോക്യൂമെന്റ്‌സ് മോഡിഫിക്കേഷന്‍ & റിന്യൂവല്‍, ലീഗല്‍ ട്രാന്‍സ്‌ലേഷന്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, അക്കൗണ്ട് ഓപ്പണിംഗ് തുടങ്ങിയ സേവനങ്ങളിലൂടെ ഖത്തറില്‍ ശ്രദ്ദേയരാണ് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ്. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍

കേരളത്തിലും ഖത്തറിലുമായി വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പരസ്പര നെറ്റ്‌വര്‍ക്കിലൂടെയാണ് ബിസിനസില്‍ വളര്‍ച്ചയുണ്ടാകുകയെന്നും സമാന സേവന രംഗത്തുള്ളവരുടെ ഒത്തുചേരലുകളിലൂടെ ബിസിനസ് വളര്‍ത്താന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകുമെന്നും മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഫുട്ബോള്‍ ടൂര്‍ണമെന്റും സംഘടിപ്പിക്കും

വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസ്സന്‍ തച്ചറക്കല്‍, ജനറല്‍ മാനേജര്‍ ഹസ്സന്‍ അലി പഞ്ചാനി, ഡയറക്ടര്‍ മുഹമ്മദ് നൈസാം, അല്‍ തായി മാനേജര്‍ ശംസുദ്ധീന്‍ തച്ചറക്കല്‍, ക്ലസ്റ്റര്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ശിജുമോന്‍ സിറിയക്, അല്‍ തായി സര്‍വ്വീസസ് നജ്മ ബ്രാഞ്ച് മാനേജര്‍ മന്‍സൂര്‍ അലി തച്ചറക്കല്‍ ബിസിനസ് ഡെലിഗേറ്റ്‌സ് മീറ്റ് മീഡിയ ഡയറക്ടര്‍ സിയാഹുറഹ്‌മാന്‍ എന്നിവര്‍ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News