ലോകകപ്പ് ഖത്തറിലെത്തി; ഇന്നുമുതൽ ആസ്പയർ പാർക്കിൽ ട്രോഫി പ്രദർശിപ്പിക്കും

ആരാധകർക്ക് ട്രോഫിക്കൊപ്പം നിന്ന് ഫോട്ടോ പകർത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്

Update: 2022-11-15 05:25 GMT

ലോകചാമ്പ്യന്മാർക്ക് സമ്മാനിക്കാനുള്ള കനക കിരീടം ഇന്നുമുതൽ ഖത്തറിൽ പ്രദർശിപ്പിക്കും. ഈ മാസം 18 വരെ ആസ്പയർ പാർക്കിലാണ് ലോകകപ്പ് പ്രദർശിപ്പിക്കുന്നത്. ഡിസംബർ 18ന് ലോക ചാമ്പ്യന്മാർക്ക് മുത്തമിടാനുള്ള മോഹകിരീടം ലോകം പര്യടനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഖത്തറിലെത്തിയത്.

ലോകകപ്പിന് യോഗ്യത നേടിയ 32 രാജ്യങ്ങളിലും ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് കനകകിരീടം ആതിഥേയ രാജ്യത്ത് തിരിച്ചെത്തിയത്. വൈകിട്ട് നാല് മുതൽ രാത്രി 10 വരെ ആസ്പയർ പാർക്കിൽ ട്രോഫി പ്രദർശിപ്പിക്കും. ആരാധകർക്ക് ട്രോഫിക്കൊപ്പം നിന്ന് ഫോട്ടോ പകർത്താനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

പ്രദർശനത്തിന്റെ ഭാഗമായി കിഡ്‌സ് കോർണർ, ഫുട്‌ബോൾ ബൗളിങ്, പെനാൽറ്റി ഷൂട്ടൗട്ട്, ഇം ഗെയിമിങ്, ഫുട്‌സാൽ, തുടങ്ങി നിരവധി വിനോദങ്ങൾ എന്നിവയും ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News