Writer - razinabdulazeez
razinab@321
ദോഹ: പത്തനംതിട്ട തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി. ദോഹ എബ്റ്റിസാം ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി മാനേജർ ഫിലിപ്സ് പി ജോൺ (65) ആണ് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തിരുവല്ല, കാവുംഭാഗം, പൂഴിക്കാലയിൽ കുടുംബാംഗമാണ്. 36 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. ഫ്രണ്ട്സ് ഓഫ് തിരുവല്ല, സംസ്‌കൃതി ഖത്തർ സംഘടനകളിലെ അംഗമായിരിന്നു. ഹമദ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സസായ ലിസ്സി ഫിലിപ്പാണ് ഭാര്യ. മക്കൾ: അപ്പു, അമ്മു (ഖത്തർ), അച്ചു (യു.കെ). ദോഹ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയായ ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. സംസ്‌കാരം തിരുവല്ല കാവുംഭാഗം എബനേസർ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും.