ഖത്തറിൽ ലഹരി വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ

ലഹരി മാഫിയക്ക് തടയിടുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്

Update: 2024-04-12 19:40 GMT
Advertising

ദോഹ: ഖത്തറിൽ ലഹരി വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ലഹരി മാഫിയക്ക് തടയിടുന്നതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അറസ്റ്റ്. ലഹരി വിൽപ്പനയെ കുറിച്ച് വിവരം ലഭിച്ചതോടെ വൻ സന്നാഹങ്ങളുമായി പൊലീസ് സംഘത്തെ പിന്തുടരുകയായിരുന്നു. ഇടപാടുകാരെന്ന വ്യാജേന വിതരണക്കാരെ സമീപിച്ചാണ് വലയിൽ വീഴ്ത്തിയത്.

രക്ഷപ്പെടാനുള്ള പ്രതികളുടെ ശ്രമം പരാജയപ്പെടുത്തിയ പൊലീസ് ഇവരിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുക്കുകയായിരുന്നു. മയക്കുമരുന്ന് വിൽപ്പനക്കാർക്കും വിതരണക്കാർക്കും കടുത്ത താക്കീതെന്ന നിലയിൽ ഓപ്പറേഷന്റെ തുടക്കം മുതലുള്ള ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പിടിയിലായവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News