ലോകകപ്പ്: 'ഖത്തറിന് അറബ് ലോകത്തിന്റെ മുഴുവൻ പിന്തുണയുണ്ടാകും'- മുഹമ്മദ് സലാഹ്‌

യോഗ്യതാ മത്സരത്തിന്റെ അവസാന കടമ്പയില്‍ സെനഗലിനോട് തോറ്റതോടെയാണ് ഈജിപ്തിന് ഖത്തറിലേക്കുള്ള വഴിയടഞ്ഞത്.

Update: 2022-08-22 19:35 GMT
Editor : abs | By : Web Desk

ഖത്തർ: ലോകകപ്പ് സംഘാടനത്തില്‍ ഖത്തറിന് അറബ് ലോകത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടാകുമെന്ന് ഈജിപ്ത് താരം മുഹമ്മദ് സലാഹ്. ലോകകപ്പില്‍ കളിക്കാന്‍ അവസരമില്ലെങ്കിലും കളികാണാനെത്തുമെന്നും സലാഹ് പറഞ്ഞു

അറബ് ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോള്‍ താരമാണ് മുഹമ്മദ് സലാഹ്. ലിവര്‍പൂളിന്റെ മുന്നേറ്റനിരയിലെ ലക്ഷ്യം തെറ്റാത്ത പോരാളി. പക്ഷെ ഈജിപ്തിനെയും നയിച്ച് ഖത്തറിലെത്താന്‍ മിസ്റിലെ രാജകുമാരന് ഭാഗ്യമുണ്ടായില്ല. കളിക്കാന്‍ കഴിയില്ലെങ്കിലും ഖത്തറില്‍ കളികാണാന്‍ എത്തുമെന്നാണ് സലായുടെ വാഗ്ദാനം ബീന്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലാണ് സലാ മനസ് തുറന്നത്.

Advertising
Advertising

അറബ് ലോകത്ത് ആദ്യമായി ലോകകപ്പ് വിരുന്നെത്തുന്നതില്‍ ഏറെ സന്തോഷമുണ്ട്. സംഘാടനത്തില്‍ ഖത്തറിന് അറബ് ലോകത്തിന്റെ മുഴുവന്‍ പിന്തുണയും ഉണ്ടാകുമെന്നും സലാഹ് പറഞ്ഞു. ഖത്തര്‍ ലോകകപ്പിന്റെ പ്രധാന നഷ്ടങ്ങളിലൊന്നാണ് മുഹമ്മദ് സലാഹ്, യോഗ്യതാ മത്സരത്തിന്റെ അവസാന കടമ്പയില്‍ സെനഗലിനോട് തോറ്റതോടെയാണ് ഈജിപ്തിന് ഖത്തറിലേക്കുള്ള വഴിയടഞ്ഞത്. 

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News