ലോകകപ്പ്: ഖത്തറിലേക്ക് സന്ദര്‍ശക പ്രവാഹം

ചരിത്രത്തിലാദ്യമായാണ് റോഡ് മാര്‍ഗം ഖത്തറിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടുന്നത്

Update: 2022-06-18 19:14 GMT
Editor : ijas

ദോഹ: ലോകകപ്പ് അടുത്തതോടെ ഖത്തറിലേക്ക് സന്ദര്‍ശകര്‍ ഒഴുകുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കൊപ്പം ജി.സി.സിയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണവും കൂടി. മെയ് മാസത്തിലെ കണക്ക് പ്രകാരം റോഡ് മാര്‍ഗമാണ് കൂടുതല്‍ പേര്‍ ഖത്തറിലെത്തിയത്. പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വിവിധ ആഘോഷ പരിപാടികളാണ് മെയ് മാസത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവ് കൂട്ടിയത്. വ്യോമ മാര്‍ഗം വഴി വന്നതിനേക്കാള്‍ റോഡ് മാര്‍ഗമാണ് സഞ്ചാരികള്‍ കൂടുതലെത്തിയത്. ചരിത്രത്തിലാദ്യമായാണ് റോഡ് മാര്‍ഗമുള്ള യാത്രക്കാരുടെ എണ്ണം കൂടുന്നത്.

Advertising
Advertising
Full View

മെയ് മാസത്തിലെ കണക്ക് പ്രകാരം 54 ശതമാനം സഞ്ചാരികളും റോഡ് മാര്‍ഗമാണ് എത്തിയത്. ഇതില്‍ തന്നെ സൌദി അറേബ്യയില്‍ നിന്നാണ് കൂടുതല്‍ പേരെത്തിയത്. ഖത്തറിലെ ടൂറിസം മേഖലയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2021 ല്‍ 6.11k സഞ്ചാരികളാണ് എത്തിയിരുന്നത്. ഈ വര്‍ഷം ഇപ്പോള്‍ തന്നെ അത് 5.80k കടന്നിട്ടുണ്ട്. റിയാദില്‍ നിന്നും റോഡ് മാര്‍ഗം 584 കിലോമീറ്ററും അബുദബിയില്‍ നിന്ന് 554 കിലോമീറ്ററുമാണ് ഖത്തറിലേക്ക് ഉള്ളത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News