ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്നതിന്‍റെ കാലാവധി കഴിഞ്ഞ് പത്ത് ദിവസത്തിനകം ഹജ്ജിന് അര്‍ഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കും

Update: 2023-02-08 16:09 GMT
Editor : ijas | By : Web Desk

ദോഹ: ഖത്തറില്‍ നിന്നും ഹജ്ജിന് പോകാന്‍ ഞായറാഴ്ച മുതല്‍ അപേക്ഷിക്കാം. ഈ വര്‍ഷം ഖത്തറില്‍ നിന്നും ഹജ്ജിന് പോകുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളാണ് മതകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അപേക്ഷകന്‍ രണ്ട് ഡോസ് കോവിഡ് 19 വാക്സിന്‍ എടുത്തിരിക്കണം. 18 വയസ് പൂര്‍ത്തിയായ സ്വദേശികള്‍ക്ക് അപേക്ഷിക്കാം. പ്രവാസികള്‍ക്ക് 40 വയസ് പൂര്‍ത്തിയായിരിക്കണം. 10 വര്‍ഷമായി രാജ്യത്ത് താമസിക്കുന്നയാളാകണമെന്നും നിബന്ധനയുണ്ട്.

ഫെബ്രുവരി 12 ഞായറാഴ്ച രാവിലെ 8 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. മാര്‍ച്ച് 12 ആണ് അവസാന തീയതി. അപേക്ഷ സ്വീകരിക്കുന്നതിന്‍റെ കാലാവധി കഴിഞ്ഞ് പത്ത് ദിവസത്തിനകം ഹജ്ജിന് അര്‍ഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News