റമദാൻ: കുവൈത്തിലെ പ്രധാന പള്ളികളിൽ വിശ്വാസികളുടെ തിരക്കേറി

ആവശ്യമായ സുരക്ഷാ ട്രാഫിക് ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു

Update: 2023-04-13 19:21 GMT

കുവൈത്ത് സിറ്റി:റമദാൻ മാസം അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ കുവൈത്തിലെ പ്രധാന പള്ളികളിൽ വിശ്വാസികളുടെ തിരക്കേറി. ആവശ്യമായ സുരക്ഷാ ട്രാഫിക് ക്രമീകരണങ്ങള്‍ പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.

റമദാന്‍ അവാസാന പത്തിലേക്ക് കടന്നതോടെ അവശേഷിക്കുന്ന ദിനരാത്രങ്ങൾ ആരാധനകളും ധാനധർമങ്ങളുമായി കൂടുതൽ സജീവമായി. ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ലൈലത്തുൽഖദ്ർ പ്രതീക്ഷിക്കുന്ന ദിനങ്ങളാണിനി. രാജ്യത്തെ പ്രധാനപ്പെട്ട പള്ളികളിൽ വിശ്വാസികളെ സ്വീകരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ജുനൂബ് സുറയിലെ മസ്ജിദ് ബിലാലിലും ഗ്രാന്‍ഡ്‌ മോസ്കിലും സിദ്ധീക്ക് മസ്ജിദിലും ആയിരക്കണക്കിന് വിശ്വാസികളാണ് ഖിയാം അൽ ലൈൽ പ്രാർത്ഥനകൾക്കായി എത്തുന്നത്.

Advertising
Advertising

പ്രവാചകചര്യ പിൻപറ്റി പള്ളികളില്‍ ഇഅ്തികാഫ് അനുഷ്ടിക്കുന്ന വിശ്വാസികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. മസ്ജിദ് ബിലാലിലും മസ്ജിദ് കബീറിലും വിശാലമായ പാര്‍ക്കിംഗ് സൗകര്യമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനിടെ പള്ളികള്‍, മാര്‍ക്കറ്റുകള്‍ എന്നീവടങ്ങളില്‍ ഗതാഗത കുരുക്കിന് സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അവശ്യ സര്‍വീസുകള്‍ക്ക് മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News