ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞതോടെ സൗദിയിലെ ബാങ്കുകളിൽ വൻ തിരക്ക്

രൂപയുടെ മൂല്യത്തകർച്ച തുടരുന്ന സാഹചര്യത്തിൽ സൗദിയിലെ മണി ട്രാൻസ്ഫർ കേന്ദ്രങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ വൻ തിരിക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒരു സൗദി റിയാലിന് 19 രൂപ 93 പൈസ വരെയാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് 20 രൂപക്ക് മുകളിൽ വരെ ലഭിച്ചു.

Update: 2021-12-10 15:54 GMT

ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് വീണ്ടും ഇടിഞ്ഞതോടെ സൗദിയിലെ ബാങ്കുകളിൽ തിരക്ക് വർധിച്ചു. ഇന്ന് പണമയച്ച പലർക്കും ഒരു സൗദി റിയാലിന് 20 രൂപക്ക് മുകളിലാണ് ലഭിച്ചത്. കഴിഞ്ഞ നാല് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ടാണ്. കഴിഞ്ഞ നാല് ദിവസമായി ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴോട്ട് പോയികൊണ്ടിരിക്കുകയാണ്. സൗദി റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തിയത്.

രൂപയുടെ മൂല്യത്തകർച്ച തുടരുന്ന സാഹചര്യത്തിൽ സൗദിയിലെ മണി ട്രാൻസ്ഫർ കേന്ദ്രങ്ങളിൽ ഇന്ത്യൻ പ്രവാസികളുടെ വൻ തിരിക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒരു സൗദി റിയാലിന് 19 രൂപ 93 പൈസ വരെയാണ് ലഭിച്ചിരുന്നതെങ്കിൽ ഇന്ന് 20 രൂപക്ക് മുകളിൽ വരെ ലഭിച്ചു. വാരാന്ത്യ അവധി ദിവസം കൂടി ആയതിനാൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പണമയക്കാൻ വരുന്നവരെ വൻ തിരക്കാണ് ഇന്ന് കാണപ്പെട്ടത്. ഓൺലൈൻ സൈറ്റുകളിൽ രേഖപ്പെടുത്തിയത് പ്രകാരം, സൈബ് ഫ്‌ലക്‌സിലാണ് ഇന്ന് 20 രൂപക്ക് മുകളിൽ നൽകിയത്. തൊട്ടുപിറകിലായി എ.എൻ.ബി ടെലി മണിയും, വെസ്റ്റേൺ യൂണിയനും 19 രൂപ 95 പൈസ വരെ നൽകി. ഇൻഞ്ചാസിൽ 19 രൂപ 94 പൈസയും, ബിൻയാലയിൽ 19 രൂപ 92 പൈസയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ എണ്ണ വില വർധിച്ചതും, ഓഹരി വിപണിയിലെ തകർച്ചയും ഡോളർ കരുത്താർജ്ജിച്ചതുമാണ് രൂപയുടെ മൂല്യത്തകർച്ചക്ക് കാരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News